പുതിയ കുതിപ്പിനായി 'കിയ'; ഫീച്ചറിലും പെര്‍ഫോമെന്‍സിലും ഒന്നാമനായി സോണറ്റ്‌-Test Drive Review


സി. സജിത്ത്

ജി.ടി. ലൈന്‍, ടെക് ലൈന്‍ എന്നീ മോഡലുകളിലാണ് സോണറ്റ് വരുന്നത്. ഇതില്‍ ടെക് ലൈനില്‍ തന്നെ അഞ്ച് വേരിയന്റുകള്‍ ലഭിക്കും. എന്നാല്‍ ജി.ടി. ലൈനില്‍ ഒന്നേയുള്ളു.

കിയ സോണറ്റ് | Photo: Kia Motors

രും മുമ്പുതന്നെ ആരാധകരുടെ മനം കവര്‍ന്നവനാണ് 'കിയ'. 'സെല്‍ട്ടോസി'ലൂടെ ചുവടുറപ്പിച്ച്, 'സോണറ്റി'ലൂടെ പടര്‍ന്നു പന്തലിച്ചു. സിരകളിലെ ഹ്യുണ്ടായ് രക്തമോടുന്നതുകൊണ്ടുള്ള ഊര്‍ജം ഒട്ടും കുറവല്ല. കുതിച്ചുയരുന്ന ബുക്കിങ് സംബന്ധിച്ച വാര്‍ത്തകള്‍ക്കിടയിലാണ് സോണറ്റിനെ അനുഭവിച്ചറിയാന്‍ കഴിഞ്ഞത്. ഒരിക്കലും ആരാധകരെ നിരാശപ്പെടുത്തില്ല, ഈ നാലുമീറ്ററില്‍ താഴെയുള്ള കുഞ്ഞന്‍ എസ്.യു.വി.

ഫീച്ചറുകള്‍ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും മത്സരം നിറഞ്ഞ കോംപാക്ട് എസ്.യു.വി. മേഖലയില്‍ അതുകൊണ്ടുതന്നെയാണ് സോണറ്റ് മുന്‍നിരയിലേക്കുയര്‍ന്നത്.കാഴ്ച

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയുണ്ടായിട്ടില്ല. ഒതുങ്ങിയ രൂപം. എന്നാല്‍, കരുത്തന്റെ ലുക്ക്. മാസ്റ്റര്‍പീസായ ടൈഗര്‍ നോസ് ഗ്രില്ലുതന്നെ ധാരാളം. ജി.ടി. ലൈന്‍ എന്ന ഉന്നത കുലജാതനാണ് വന്നത്. ഗ്രില്ലിനിടയിലെ ചുവന്ന പൊട്ടുകളാണ് കണ്ടെത്താന്‍ എളുപ്പം. ക്രൗണ്‍ ജുവല്‍ എല്‍.ഇ.ഡി. ഹെഡ്ലാമ്പ് എന്നാണ് കിയ വിളിക്കുന്നത്. ഇരുട്ടുനിറഞ്ഞ റോഡുകളെ പ്രകാശപൂരിതമാക്കാന്‍ ഇത് ധാരാളം. കാഴ്ചയ്ക്കും ഇതു മതി.

ബമ്പറിലും എയര്‍വെന്റുകളേയും പൊതിഞ്ഞ് വെള്ളിവരകള്‍ അതിര്‍ത്തിയിട്ടിട്ടുണ്ട്. ഫോഗ് ലാമ്പുകള്‍ക്കും വശങ്ങളില്‍ പ്രത്യേക ഇടം കണ്ടെത്തിയിട്ടുണ്ട്. പതിനാറിഞ്ച് ക്രിസ്റ്റല്‍ കട്ടിങ് അലോയ് വീലുകളിലും ചുവപ്പിന്റെ സാന്നിധ്യമുണ്ട്. വശങ്ങളിലെ ഷോള്‍ഡര്‍ ലൈനുകളും മസ്‌കുലാര്‍ രൂപത്തിന് കൂടുതല്‍ ഭാവുകത്വമേകുന്നു.

അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച എല്‍.ഇ.ഡി. ടെയില്‍ലാമ്പുകളും അതിനു കുറുകെയായുള്ള ചുവന്ന ക്ലാഡിങ്ങും പിന്‍ഭാഗത്തിന്റെ ഭംഗി കൂട്ടുന്നു. ഇപ്പോള്‍ സര്‍വ സാന്നിധ്യമായ സണ്‍റൂഫും ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്.

അകത്തളം

ഉള്ളില്‍ തീര്‍ച്ചയായും ഒരു ആഡംബരത്തിനും സൗകര്യത്തിനും വേണ്ട എല്ലാമുണ്ട്. സ്റ്റിയറിങ് വീലില്‍ ഇന്‍ഫൊടെയ്ന്‍മെന്റും എന്റര്‍ടെയ്ന്‍മെന്റും ഒരുമിക്കുന്ന സ്വിച്ചുകളുണ്ട്. ഒതുങ്ങിയതാണ് സ്റ്റിയറിങ്. സെന്‍ട്രല്‍ കണ്‍സോള്‍ സ്വിച്ചുകളും എ.സി. വെന്റുകളും കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നു. ക്‌ളൈമെറ്റ് കണ്‍ട്രോളെല്ലാം ഇവിടെയാണ്. തൊട്ടുമുകളിലായാണ് വിശാലമായ വണ്‍ടച്ച് കണക്ടഡ് പാനല്‍. 10.25 ഇഞ്ചാണ് വലിപ്പം. ഡ്രൈവര്‍ക്ക് റോഡില്‍നിന്ന് കണ്ണെടുക്കാതെ തന്നെ എല്ലാം തൊട്ടടുത്തുണ്ട് ഇതില്‍.

ബോസിന്റെ ഏഴ് സ്പീക്കര്‍ ശബ്ദസംവിധാനം. ഇന്റീരിയര്‍ കളര്‍ മൂഡ് ലൈറ്റിങ് ഉള്ളിലുള്ള കറുപ്പഴകിന് ചേരുംവിധമാണ്. ജി.ടി. ലൈനായതിനാല്‍ സീറ്റുകളില്‍ ചുവന്ന സ്റ്റിച്ചിങ്ങുണ്ട്. പിന്നിലെ സീറ്റുകളിലും ആവശ്യത്തിലധികം സ്ഥലം നല്‍കിയിട്ടുണ്ട്. അതിനാല്‍, കുറച്ച് നീളവും തടിയും കൂടിയവര്‍ക്കും ആയാസരഹിതമായി ഇരിക്കാം. മുന്നിലെ രണ്ട് സീറ്റുകളും വെന്റിലേറ്റഡായതിനാല്‍ പുറം വിയര്‍ക്കില്ല. മാലിന്യരഹിതമായ വായു ശ്വസിക്കാനായി എയര്‍ പ്യൂരിഫയറും സോണറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഡ്രൈവ്, ട്രാക്ഷന്‍ മോഡ് സ്വിച്ചുകളും സെന്‍ട്രല്‍ കണ്‍സോളില്‍ ഇടംപിടിക്കുന്നുണ്ട്.

സുരക്ഷ

ഇപ്പോള്‍ സുരക്ഷയാണ് എല്ലാവര്‍ക്കും പ്രധാനം. കരുത്തുറ്റ ശരീരം, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇ.എസ്.സി., ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, എ.ബി.എസ്., മുന്നില്‍ സെന്‍സറുകള്‍ എന്നിവയെല്ലാം നല്‍കിയിട്ടുണ്ട്.

കരുത്ത്

ജി.ടി. ലൈന്‍, ടെക് ലൈന്‍ എന്നീ മോഡലുകളിലാണ് സോണറ്റ് വരുന്നത്. ഇതില്‍ ടെക് ലൈനില്‍ തന്നെ അഞ്ച് വേരിയന്റുകള്‍ ലഭിക്കും. എന്നാല്‍ ജി.ടി. ലൈനില്‍ ഒന്നേയുള്ളു. മൂന്ന് എന്‍ജിനുകളാണ് കുതിപ്പേകാന്‍ നല്‍കിയിട്ടുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ ജി.ഡി.ഐ. എന്നിവയാണിവ.

ഡ്രൈവിനു കിട്ടിയത് ഡീസലിന്റെ വി.ജി.ടി. ഓട്ടോമാറ്റിക് ആയിരുന്നു. ടര്‍ബോയുടെ മറ്റൊരു രൂപത്തിന് കരുത്ത് അല്പം കൂടുതലാണ്. 113 ബി.എച്ച്.പി.യാണ് ഈ എന്‍ജിന്‍ നല്‍കുന്നത്. ഇതേ എന്‍ജിന്‍ തന്നെയാണ് സെല്‍ടോസിന്റെ ഡീസല്‍ വേര്‍ഷനും ശക്തിയേകുന്നത്. സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും കൂടി ചേരുമ്പോള്‍ ഡ്രൈവിങ് ശരിക്കും ആസ്വാദ്യമാവുന്നുണ്ട്. ടോര്‍ക്ക് കണ്‍വര്‍ട്ടറും ഇവയോട് സമം ചേര്‍ന്നിരിക്കുന്നുണ്ട്.

നഗരപാതകളില്‍ വണ്ടിയുടെ കുതിപ്പ് ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അതേസമയം അകത്ത് ശബ്ദം തീരെയില്ല. ഡീസലാണോ എന്ന് തിരിച്ചറിയാന്‍ പോലും പ്രയാസം. സാധാരണ ഡീസല്‍ എന്‍ജിനുകള്‍ കാട്ടുന്ന കല്ലുകടിയൊന്നും സോണറ്റിലില്ല. പെട്രോള്‍ വേരിയന്റില്‍ 6.76 ലക്ഷം മുതല്‍ 13.09 ലക്ഷം വരെയാണ് വില വരുന്നത്. ഡീസലില്‍ ഇത് 8.1 ലക്ഷം മുതല്‍ 13.08 ലക്ഷം വരെ എക്‌സ് ഷോറൂം വില വരുന്നുണ്ട്.

Content Highlights; Kia Sonet Compact SUV Test Drive Review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented