2020 ഓട്ടോ എക്‌സ്‌പോയിൽ കിയ കാർണിവൽ പ്രദർശിപ്പിച്ചപ്പോൾ | Photo: MBI
സെല്‍റ്റോസ് എന്ന സൂപ്പര്‍ഹിറ്റ് വാഹനത്തിനുശേഷം ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ ഇന്ത്യയിലെത്തിച്ച രണ്ടാമത്തെ വാഹനമാണ് കാര്‍ണിവല്‍ എന്ന ആഡംബര എംപിവി. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കാര്‍ണിവല്‍ രണ്ടുമാസത്തിനുള്ളില്‍ 3000 യൂണിറ്റാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രീമിയം, പ്രസ്റ്റീജ്, ലിമോസില്‍ എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന കാര്‍ണിവലിന് 24.95 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളിലെത്തുന്ന കാര്‍ണിവല്‍ ഇന്ത്യയില്‍ എതിരാളിയാകുമെന്ന് പറഞ്ഞിരുന്ന ക്രിസ്റ്റയ്ക്ക് മുകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസുമാണ് കാര്‍ണിവലിനുള്ളത്. ക്രോമിയം ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവ ഉള്‍പ്പെടുന്നതാണ് മുന്‍വശം. 17 ഇഞ്ച് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവ എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങളാണ്. രണ്ടാം നിരയിലെ ഡോര്‍ വശങ്ങളിലേക്ക് തുറക്കുന്നതാണ്.
UVO കണക്ടഡ് കാര്‍ ടെക്‌നോളജിയാണ് ഇന്റീരിയറിന്റെ പ്രത്യേകത. ഇതിനുപുറമെ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ പുതുമയാകും. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.
2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ആറ് സ്പീഡ് മാനുവല്‍, എട്ട് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ എംപിയില്‍ ട്രാന്‍ഷ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Kia Sold Over 3000 Carnival MPV In Two Months


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..