കിയ സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ | Photo: Kia Motors India
ഇന്ത്യന്‍ നിരത്തില്‍ വിജയകുതിപ്പിന്റെ ഒന്നാം വര്‍ഷം ആഘോഷിക്കുകയാണ് കിയ സെല്‍റ്റോസ്. ഈ സന്തോഷത്തിനൊപ്പം വരാനിരിക്കുന്ന ഉത്സവാഘോഷവും കൊഴുപ്പിക്കുന്നതിനായി സെല്‍റ്റോസിന്റെ ആനിവേഴ്സറി എഡിഷന് അവതരിപ്പിച്ചിരിക്കുകയാണ് കിയ മോട്ടോഴ്സ്. ലുക്കില്‍ ഏതാനും മേക്ക് അപ്പുകള്‍ നല്‍കിയാണ് സെല്‍റ്റോസിന്റെ ഈ പ്രത്യേക പതിപ്പ് എത്തിയിരിക്കുന്നത്.
കിയ സെല്‍റ്റോസിന്റെ HTX വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ആനിവേഴ്സറി എഡിഷന് ഒരുങ്ങിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ മോഡലുകളിലായി ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് എത്തുന്ന ഈ സ്പെഷ്യല്‍ എഡിഷന് മോഡലിന് റെഗുലര്‍ മോഡലിനെക്കാള്‍ 40,000 രൂപ കൂട്ടി 13.75 ലക്ഷം മുതല്‍ 14.85 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
റെഗുലര്‍ മോഡലിനെക്കാള്‍ വലിപ്പത്തിലും അല്‍പ്പം മുന്നിലാണ് സ്പെഷ്യല്‍ എഡിഷന്. 4375 എം.എം നീളമാണ് സ്പെഷ്യല്‍ എഡിഷന് സെല്‍റ്റോസിനുള്ളത്. റെഗുലര്‍ മോഡലിനെക്കാള്‍ 60 എം.എം അധികമാണിത്. ഡിഫ്യൂസര്‍ ഫിന് നല്‍കിയുള്ള ടസ്ക് ഷേപ്പ് സ്കിഡ് പ്ലേറ്റ്, ഫോഗ്ലാമ്പ് ബെസല്‍, 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.
കറുപ്പണിഞ്ഞാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഹണി കോംമ്പ് ഡിസൈനിലുള്ള ലെതര്‍ സീറ്റ് മാത്രമാണ് ഇന്റീരിയറിലെ മാറ്റം. മറ്റ് ഫീച്ചറുകള്‍ റെഗുലര്‍ എച്ച്.ടി.എക്സ് വേരിയന്റിലേത് തുടരും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് എന്ജിന് സ്റ്റാര്‍ട്ട്, സണ്‍റൂഫ് തുടങ്ങിയവയാണ് ഈ വേരിയന്റില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.
1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിനുകളിലാണ് സെല്‍റ്റോസ് ആനിവേഴ്സറി എഡിഷന് എത്തുന്നത്. പെട്രോള്‍ എന്ജിന് 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, സിവിടി എന്നിവയാണ് ഇതിലെ ട്രാന്സ്മിഷന്.
Content Highlights; Kia Seltos Anniversary Edition Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..