ന്ത്യയില്‍ പ്രവര്‍ത്തനംതുടങ്ങി ഒരു വര്‍ഷംകൊണ്ടുതന്നെ പ്രവര്‍ത്തനലാഭം രേഖപ്പെടുത്തി ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. വിദേശ കാര്‍ കമ്പനികള്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്ന വിപണിയിലാണ് കിയയുടെ നേട്ടമെന്നത് ഏറെ ശ്രദ്ധേയമാണ്.

2019-20 സാമ്പത്തിക വര്‍ഷം ഉത്പാദനം തുടങ്ങിയ കിയ ഇന്ത്യയില്‍ ആകെ 8771 കോടി രൂപയാണ് നിക്ഷേപിച്ചത്. ആദ്യ വര്‍ഷംതന്നെ ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 

ആകെ 10,838 കോടി രൂപയുടെ വിറ്റുവരവാണ് ഇതുവഴി കമ്പനി സ്വന്തമാക്കിയത്. 2020 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് നികുതിക്കുമുമ്പുള്ള ലാഭം 308 കോടി രൂപയാണ്. കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കമ്പനി സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സെല്‍റ്റോസ്, കാര്‍ണിവല്‍, സോണറ്റ് എന്നീ മൂന്ന് മോഡലുകളാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഇതില്‍ ആദ്യമെത്തിയ സെല്‍റ്റോസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ എസ്.യു.വി ശ്രേണിയിലെ മേധാവിത്വം സ്വന്തമാക്കിയിരുന്നു.

Content Highlights; Kia Motors India Report Working Profit In One Year