നാല് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍, വില്‍പ്പനയില്‍ 33 ശതമാനവും; ഓട്ടോമാറ്റിക്കില്‍ താരമാകാന്‍ കിയ


സി.സജിത്‌

സോണറ്റിലും കാരന്‍സിലും ഏഴ് സ്പീഡ് ഡി.സി.ടി.യും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ്. കാര്‍ണിവലില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് നല്‍കിയിരിക്കുന്നത്.

കിയ കാരൻസ്

ന്ത്യന്‍ വിപണിയില്‍ 'കിയ' ലക്ഷ്യംവെക്കുന്നത് 'ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍' വാഹനങ്ങളെന്ന് കിയ ഇന്ത്യ വൈസ് പ്രസിഡന്റ് ഹര്‍ദീപ് സിങ് ബ്രാര്‍. കിയ 30 ശതമാനം വാഹനങ്ങളും വില്പന നടത്തിയിരിക്കുന്നത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വിഭാഗത്തിലാണ്. ഓട്ടോമാറ്റിക് വാഹനങ്ങളില്‍ ജനങ്ങളുടെ താത്പര്യം വര്‍ധിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലെത്തിയതു മുതല്‍ ഇതുവരെ അഞ്ചുലക്ഷം വാഹനങ്ങളാണ് കിയ വിറ്റത്. ഇതില്‍ 33 ശതമാനവും ഓട്ടോമാറ്റിക്കാണ്. സെമി കണ്ടക്ടറുകളുടെ ക്ഷാമകാലത്തും കിയയുടെ വില്പനയില്‍ വലിയ കോട്ടം തട്ടിയിട്ടില്ല. ഈ സാധ്യത മുന്‍കൂട്ടിക്കണ്ട് നാല് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് കിയ കൊണ്ടുവന്നിരിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, എട്ട് സ്പീഡ് ഓട്ടോമാറ്റിക്, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണിവ.

കിയ ഇന്ത്യ വൈസ് പ്രസിഡന്റ് ഹര്‍ദീപ് സിങ് ബ്രാര്‍

സോണറ്റിലും കാരന്‍സിലും ഏഴ് സ്പീഡ് ഡി.സി.ടി.യും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ്. കാര്‍ണിവലില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മൊത്തം കാര്‍വില്പനയുടെ രണ്ട് ശതമാനമായിരുന്നു ഓട്ടോമാറ്റിക് വില്പന. എന്നാലിന്ന് ഇന്ത്യയില്‍ വില്‍ക്കുന്ന ഓട്ടോമാറ്റിക് കാറുകളുടെ വിഹിതം ഉയര്‍ന്നിരിക്കുകയാണ്.

നഗരങ്ങളിലെ ഡ്രൈവിങ് ബുദ്ധിമുട്ട് കുറയ്ക്കുന്നുവെന്നതാണ് ഓട്ടോമാറ്റിക് കാറുകള്‍ക്ക് താത്പര്യമേറാന്‍ കാരണം. കൂടുതല്‍ കരുത്തുമെത്തിയതോടെ എല്ലാവരും ഓട്ടോമാറ്റിക് കാറുകളിലേക്ക് ശ്രദ്ധചെലുത്താന്‍ തുടങ്ങി. ഇനിയും ഈ വിഭാഗത്തില്‍ വില്പനയേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ദീപ് സിങ് പറഞ്ഞു.

Content Highlights: Kia motors focusing on automatic transmission model, interview with Hardeep Singh Brar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented