ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയയുടെ വരവ് കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യയിലെ അങ്കത്തിനിറക്കുന്ന മോഡലുകള്‍ കമ്പനി പ്രദര്‍ശിപ്പച്ചിരുന്നു. ഇക്കൂട്ടത്തിലെ എസ്.പി എസ്.യു.വി കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലുള്ള എസ്.യു.വി മോഡലാണ് ആദ്യം ഇന്ത്യന്‍ നിരത്തിലെത്തുക. 

നിലവില്‍ ഉദ്ദേശിച്ച സമയത്തിന് ഒരു മാസം മുമ്പ് മുന്നേറിക്കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആദ്യപാദത്തിന്റെ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2019 അവസാനത്തോടെ വാഹന നിര്‍മാണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കിയയുടെ ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലുള്ള നിര്‍മാണ കേന്ദ്രത്തിലാണ് എസ്പി അടിസ്ഥാനത്തുള്ള് എസ്.യു.വി.യുടെ നിര്‍മാണം പൂര്‍ത്തീകരിക്കുക. വര്‍ഷംതോറും 3 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഇവിടെനിന്നും നിര്‍മിക്കാന്‍ സാധിക്കും. എസ്.യു.വി പ്രേമികളുടെ നോട്ടം പിടിച്ചുപറ്റാന്‍ കരുത്തുറ്റ രൂപം ആവോളം കൈവശപ്പെടുത്തിയാണ് എസ്.പി കണ്‍സെപ്റ്റിന്റെ ഡിസൈന്‍. ഇതില്‍നിന്ന് വലിയ വ്യത്യാസമില്ലാതെയാകും പ്രൊഡക്ഷന്‍ എസ്‌യുവി എത്തുക. 

Kia

വിപണിയിലെത്തിയാല്‍ സ്വന്തം കുടുംബത്തില്‍പ്പെട്ട ഹ്യുണ്ടായി ക്രേറ്റയ്ക്കൊപ്പം റെനോ കാപ്ച്ചറും കിയ എസ്.യു.വിയുടെ എതിരാളിയാകും. ഇതിനൊപ്പം അടുത്ത 18 മാസത്തിനുള്ളില്‍ 5 കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്‍ട്രി ലെവല്‍ കാറുകളും സെഡാനും ഇതില്‍പ്പെടും.