ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ബ്രാന്റ് ഐഡന്റിറ്റിയില്‍ അല്‍പ്പം പുതുമ വരുത്തിയിരിക്കുകയാണ്. ഏപ്രില്‍ അവസാനത്തോടെയാണ് കിയയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഇതിന് പിന്നാലെ മെയ് ആദ്യം തന്നെ പുതിയ ലോഗോ പതിപ്പിച്ചുള്ള സോണറ്റ്, സെല്‍റ്റോസ് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 

പുതിയ ലോഗോയിക്ക് പുറമെ, സോണറ്റിന് പുതിയ വേരിയന്റുകള്‍ ഉള്‍പ്പെടുത്തിയും സെല്‍റ്റോസില്‍ കൂടുതല്‍ ഫീച്ചറുകളും പുതിയ ട്രാന്‍സ്മിഷന്‍ നല്‍കിയുമാണ് എത്തിയിരിക്കുന്നത്. പുതുമകളുമായി അവതരിപ്പിച്ച സെല്‍റ്റോസിന് 9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയും സോണറ്റിന് 6.79 ലക്ഷം രൂപ മുതല്‍ 13.25 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. 

രണ്ട് പുതിയ വേരിയന്റുകളില്‍ കൂടിയാണ് സോണറ്റ് പുതുതായി എത്തുന്നത്. HTX പെട്രോള്‍ ഓട്ടോമാറ്റിക്, ഡീസല്‍ ഓട്ടോമാറ്റിക് എന്നിങ്ങനെയാണ് ഇവ. പുതിയ വേരിയന്റ് അവതരിപ്പിക്കുന്നതിനൊപ്പം HTK+ ടര്‍ബോ പെട്രോള്‍ ഡി.സി.ടി, HTK+ ഡീസല്‍ ഓട്ടോമാറ്റിക് എന്നീ മോഡലുകള്‍ നിര്‍ത്തുകയാണെന്നും സൂചനയുണ്ട്. HTX  പെട്രോള്‍ പതിപ്പ് ഏഴ് സ്പീഡ് ഡി.സി.ടിയും ഡീസല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്കിലും ലഭിക്കും.

Kia Seltos
കിയ സെല്‍റ്റോസ് | Photo: Kia India

അതേസമയം, സെല്‍റ്റോസ് നിരയില്‍ നിന്ന് ഒരു മോഡല്‍ കുറയുകയാണ് ചെയ്തിട്ടുള്ളത്. HTK+ എന്ന ഡീസല്‍ എന്‍ജിന്‍ ആറ് സ്പീഡ് മാനുവല്‍ വേരിയന്റാണ് നിരയൊഴിഞ്ഞത്. എന്നാല്‍, HTX വേരിയന്റ് ഡീസല്‍ എന്‍ജിന്‍ മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. സെല്‍റ്റോസ് നിരയിലെ ഉയര്‍ന്ന വേരിയന്റായ GTX+ വേരിയന്റിലും ഡീസല്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നു. 

1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഏഴ് സ്പീഡ് ഡി.സി.ടി എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സോണറ്റിലും മൂന്ന് എന്‍ജിനുകള്‍ പ്രവര്‍ത്തിക്കും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് ഇത്.

Content Highlights: Kia Inida Launch Sonet and Seltos With New Logo