Image Courtesy: Kia India
കിയ ഇന്ത്യയുടെ മൂന്നാമത്തെ വാഹനമായ സോണറ്റ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഉത്സവ സീസണോടനുബന്ധിച്ച് അടുത്ത മാസം മുതല്‍ നിരത്തുകളിലെത്താനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ഡീലര്‍ഷിപ്പ് തല ബുക്കിങ്ങ് ആരംഭിച്ചതായി സൂചന. അതേസമയം, വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ സോണറ്റ് ലിസ്റ്റ് ചെയ്തിട്ടില്ല.
മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളിലാണ് അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ളത്. 12,000 രൂപ മുതല്‍ 25,000 രൂപ വരെ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. സെപ്റ്റംബര്‍ ആദ്യ വാരത്തോടെ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സോണറ്റിന് ഏഴ് മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് സൂചന.
ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് സെല്‍റ്റോസ് വിപണിയിലെത്തുന്നത്. കിയ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്ലാമ്പ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്.
ഇന്റീരിയര്‍ കൂടുതല്‍ ഫീച്ചര്‍ സമ്പന്നമാണ്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയിലാണ് അകത്തളത്തില്‍ ആദ്യം കണ്ണുടക്കുക. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ നല്‍കിയിട്ടുള്ള 4.2 ഇഞ്ചുള്ള സ്ക്രീനില്‍ നാവിഗേഷന്‍, ട്രിപ്പ് കംപ്യൂട്ടര്‍, ടയര്‍ പ്രഷര്‍, ഡ്രൈവ് മോഡ് എന്നിവ പ്രദര്‍ശിപ്പിക്കും.
ചിട്ടയായി നല്‍കിയിട്ടുള്ള ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റാണ് ഈ വാഹനത്തിലുള്ളത്. തികച്ചും പുതിയ ആകൃതിയില്‍ ഗ്ലോസി ബ്ലാക്ക് പ്ലാസ്റ്റിക്കിലാണ് എസി വെന്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. പിന്‍നിര സീറ്റുകള്‍ക്കും എസി വെന്റുകള്‍ നല്കിയിരിക്കുന്നതിനൊപ്പം കണ്ട്രോള് യൂണിറ്റിന്റെ ഡിജിറ്റല്‍ സ്ക്രീനും ഒരുക്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ വെന്യുവിന്റെ പ്ലാറ്റ്ഫോമാണ് സോണറ്റിലും. 1.0 ലിറ്റര്‍ ടര്‍ബോ, 1.2 ലിറ്റര്‍ എന്നിവയാണ് പെട്രോള്‍ എന്ജിന്. 1.5 ലിറ്ററാണ് ഡീസല്‍ എന്ജിന്. ഹ്യുണ്ടായി വെന്യുവില്‍ നല്കിയ ഇന്റലിജെന്റ് മാനുവല്‍ ട്രാന്സ്മിഷന് സോണറ്റിലുമുണ്ട്. മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയും ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കുന്നുണ്ട്.
Content Highlights: Kia Dealership Open Unofficial Booking For Sonet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..