ഇലക്ട്രിക് കരുത്തില്‍ മാത്രമല്ല, പെട്രോള്‍ എന്‍ജിനിലും ഇന്ത്യയിലെത്താന്‍ കിയ സോള്‍


ഈ വര്‍ഷം ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ച ഇലക്ട്രിക് വാഹനമായിരുന്നു സോള്‍ എന്ന ക്രോസ് ഹാച്ച്ബാക്ക്.

രോ ആറ് മാസത്തിലും പുത്തന്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് ഉറപ്പുനല്‍കിയായിരുന്നു കിയയുടെ ഇന്ത്യാ പ്രവേശനം. ഇന്ത്യന്‍ നിരത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നീ രണ്ട് മോഡലുകളാണ് കിയ നിരയിലുള്ളത്. മുന്നറിയിപ്പ് പ്രകാരം ഇനിയെത്താനുള്ളത് സോണറ്റ് എന്ന കോംപാക്ട് എസ്‌യുവിയുടെ സോള്‍ എന്ന ഇലക്ട്രിക് വാഹനവുമാണ്.

ഇതില്‍ ഈ വര്‍ഷം ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ച ഇലക്ട്രിക് വാഹനമായിരുന്നു സോള്‍ എന്ന ക്രോസ് ഹാച്ച്ബാക്ക്. 450 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ കിയ ആലോചിക്കുന്നതായി കിയ ഇന്ത്യയുടെ മേധാവി എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇലക്ട്രിക് കരുത്തിലെത്തുമെന്ന് അറിയിച്ചിട്ടുള്ള ഈ വാഹനം വിദേശത്ത് രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് എത്തുന്നത്. 198 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 145 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് ആഗോള നിരത്തുകളില്‍ സോളിന്റെ ഹൃദയം.

ഈ എന്‍ജിന്‍ തന്നെയായിരിക്കുമോ ഇന്ത്യയിലെത്തുകയെന്ന കാര്യത്തില്‍ വ്യക്തയില്ല. എന്നാല്‍, ഈ വര്‍ഷമോ അടുത്ത വര്‍ഷമാദ്യമോ സോള്‍ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക പതിപ്പ് ഇന്ത്യയിലെത്തും. 198 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും സോള്‍ ഇവിക്ക് കരുത്തേകുന്നത്.

സ്‌പോര്‍ട്ടി ഭാവങ്ങള്‍ നല്‍കി ബോക്‌സി ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സോള്‍. നേര്‍ത്ത ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, മസ്‌കൂലര്‍ ബമ്പര്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഡിആര്‍എല്‍, 17 ഇഞ്ച് അലോയി വീല്‍, സ്‌റ്റൈലിഷ് ടെയ്ല്‍ലാമ്പ് എന്നിവ ചേര്‍ന്നതാണ് സോളിന്റെ പുറംഭാഗം.

ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഇന്റീരിയര്‍. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങ് ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. വിദേശ നിരത്തുകളില്‍ സോളിന്റെ ഓട്ടോണമസ് വാഹനത്തിന്റെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്.

Source: NDTV Car and Bike

Content Highlights: Kia Considering Petrol Engine Soul Hatchback For India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented