ന്ത്യന്‍ നിരത്തില്‍ രാജകീയമായി എത്താനൊരുങ്ങുകയാണ് കിയ മോട്ടോഴ്‌സ്. കോംപാക്ട് എസ്‌യുവിയിലൂടെ നിരത്തില്‍ അരങ്ങേറുന്ന ഈ വാഹനം രണ്ടാമതെത്തിക്കുന്നത് സെവന്‍ സീറ്റര്‍ എംപിവിയായ കാര്‍ണിവല്‍ ആയിരിക്കുമെന്നാണ് സൂചനകള്‍.

2020-ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഈ വാഹനം പുറത്തിറക്കുക. ആ വര്‍ഷത്തിന്റെ തന്നെ ആദ്യപാദത്തില്‍ ഈ വാഹനം വിപണിയിലും പ്രതീക്ഷിക്കാം. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയായിരിക്കും കാര്‍ണിവലിന്റെ പ്രധാന എതിരാളി.

ക്രോം ആവരണം നല്‍കിയിരിക്കുന്ന ഗ്രില്ലും അതിനോട് ചേര്‍ന്നിരിക്കുന്ന പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് ക്ലസ്റ്ററും ഡേ ടൈം റണ്ണിങ് ലൈറ്റും ക്രോം റിങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും താരതമ്യേന ചെറിയ എയര്‍ഡാമും ഉള്‍പ്പെടുന്നതാണ് കാര്‍ണിവലിന്റെ മുഖം. 

17 ഇഞ്ച് അലോയ് വീലുകളും എല്‍ഇഡി ടെയില്‍ ലാമ്പ്, ബമ്പറിന്റെ താഴെ ഭാഗത്തായി നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവയുമാണ് എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങള്‍. രണ്ടാം നിരയിലെ ഡോര്‍ ഓംനിയുടെ ഡോര്‍ പോലെ വശങ്ങളിലേക്ക് തുറക്കുന്നതാണ്.

ഫീച്ചറുകളാല്‍ സമ്പന്നമാണ് കാര്‍ണിവലിന്റെ ഇന്റീരിയര്‍. ചിട്ടയായി നല്‍കിയിരിക്കുന്ന നിരവധി സ്വിച്ചുകളാണ് സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണം. ഇന്‍ഫോടെയ്മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇതിലുണ്ട്.

സുരക്ഷയിലും കാര്‍ണിവല്‍ ഒട്ടും പിന്നിലല്ല. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറും ക്യാമറയും, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.

2.2 ലിറ്റര്‍ ഇ-വിജിടി ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഇത് 199 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ എത്തുന്ന ഈ വാഹനത്തിന് 22 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Content Highlights: Kia Carnival MPV Will Be The Second Car In India