സെഗ്മെന്റില്‍ സൂപ്പര്‍ സ്റ്റാറായി കാരന്‍സ്; രണ്ടാം തവണയും വില വര്‍ധിപ്പിച്ച് കിയ


ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് കിയ കാരന്‍സ് വിപണിയില്‍ എത്തിയിരിക്കുന്നത്.

കിയ കാരൻസ് | Photo: Kia Motors

ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എം.പി.വി. മോഡലാണ് കാരന്‍സ്. ഈ വര്‍ഷം ആദ്യം വിപണിയില്‍ എത്തിയ ഈ വാഹനത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. വേരിയന്റുകള്‍ക്ക് അനുസരിച്ച് 15,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് വര്‍ധന വരുത്തിയിട്ടുള്ളത്. ഏപ്രില്‍ മാസത്തില്‍ വരുത്തിയ വില വര്‍ധനവില്‍ 70,000 രൂപ വരെ ചില വേരിയന്റുകള്‍ക്ക് കൂടിയിരുന്നു.

നവംബര്‍ ഒന്നാം തിയതി മുതല്‍ പുതില വില പ്രബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കാരന്‍സിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ ലക്ഷ്വറി വേരിയന്റിന് 35,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, മറ്റ് ഡീസല്‍ വേരിയന്റുകള്‍ക്ക് 30,000 രൂപയാണ് ഉയര്‍ന്നിട്ടുള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍ പ്രെസ്റ്റീജ് വേരിയന്റിന് 50,000 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. 1.5 പെട്രോള്‍ പ്രീമിയം, 1.4 ലിറ്റര്‍ പെട്രോള്‍ ലക്ഷ്വറി എന്നിവയ്ക്ക് യഥാക്രമം 40,000 രൂപയും 15,000 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍ പ്രീമിയം, പ്രസ്റ്റീജ് വേരിയന്റുകള്‍ക്ക് 9.99 ലക്ഷം രൂപയും 11.19 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 1.5 ലിറ്റര്‍ ഡീസല്‍ മാനുവല്‍ മോഡലിന് 11.69 ലക്ഷം രൂപ മുതല്‍ 17.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പിന് 17.94 ലക്ഷവും 17.99 ലക്ഷവുമാണ് വില. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ വേരിയന്റുകളിലാണ് ഈ മോഡല്‍ എത്തുന്നത്. 1.4 ടര്‍ബോ പെട്രോള്‍ മാനുവല്‍ മോഡലുകള്‍ക്ക് 11.29 ലക്ഷം മുതല്‍ 16.79 ലക്ഷം രൂപ വരെയും ഡി.സി.ടി. പതിപ്പുകള്‍ക്ക് 14.99 ലക്ഷം രൂപ മുതല്‍ 17.69 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് കിയ കാരന്‍സ് വിപണിയില്‍ എത്തിയിരിക്കുന്നത്. കണക്ടഡ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക ഫീച്ചറുകളുടെ അകമ്പടിയില്‍ എത്തിയിട്ടുള്ള ഈ വാഹനം സുരക്ഷയ്ക്കാണ് പ്രധനമായി മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗ് നല്‍കിയാണ് കാരന്‍സില്‍ സുരക്ഷയുടെ ആക്കം കൂട്ടിയിരിക്കുന്നത്. കിയ മോട്ടോഴ്‌സിന്റെ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്‌സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമിലാണ് കാരന്‍സ് ഒരുക്കിയിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളിലും വാഹനം ലഭ്യമാകും.

Content Highlights: Kia carens price hiked, Carens mpv price hiked by 50,000 rupees, Carens second price hike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented