സുരക്ഷയില്‍ പിഴവ്; കിയ കാരന്‍സിന്റെ 44,000 യൂണിറ്റ് തിരിച്ചുവിളിക്കുന്നു


ഫെബ്രുവരിയിലാണ് കിയ കാരന്‍സ് വിപണിയില്‍ എത്തിയത്. ഏഴ് മാസത്തിനിടെ 48,000 യൂണിറ്റ് കാരന്‍സ് വിപണിയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

കിയ | Photo: Kia Motors

കുറഞ്ഞ വില, അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗിന്റെ സുരക്ഷ തുടങ്ങിയ പ്രഖ്യാപനങ്ങളുമായാണ് കിയയുടെ കാരന്‍സ് എന്ന എം.പി.വി. ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിപണിയില്‍ വാഹനം എത്തുന്നതിന് മുമ്പുതന്നെ വലിയ ബുക്കിങ്ങാണ് കാരന്‍സിനെ തേടിയെത്തിയത്. പെര്‍ഫോമെന്‍സിലും സൗകര്യത്തിലും എതിരാളികളെ അപേക്ഷിച്ച് ഏറെ മുന്‍പന്തിയിലുള്ള മോഡലാണ് കിയ കാരന്‍സ് എന്നതും തര്‍ക്കമില്ലാത്ത വസ്തുതയാണ്.

എന്നാല്‍, ഏറ്റവും പുതിയ വിവരം അനുസരിച്ച് കിയ കാരന്‍സിന്റെ ഏറ്റവും ഹൈലൈറ്റായ എയര്‍ബാഗിന് തകരാര്‍ കണ്ടെത്തിയിരിക്കുകയാണ്. കാരന്‍സ് എം.പി.വിയിലെ എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റ് (എ.യു.സി) സോഫ്റ്റ്‌വെയറിലാണ് തകരാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് വിലയിരുത്തുന്നതിനും തകരാര്‍ കണ്ടെത്തിയ വാഹനങ്ങളില്‍ പരിഹരിക്കുന്നതിനുമായി കാരന്‍സ് തിരിച്ച് വിളിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്.



കാരന്‍സിന്റെ 44,174 യൂണിറ്റാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. തകരാര്‍ സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളെ കമ്പനി അധികൃതര്‍ നേരിട്ട് ബന്ധപ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് തൊട്ടടുത്ത കിയയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ എത്തി വാഹനം പരിശോധനയ്ക്ക് വിധേയമാക്കാം. തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നും കിയ മോട്ടോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കിയ കാരന്‍സ് വിപണിയില്‍ എത്തിയത്. ഇതുവരെയുള്ള ഏഴ് മാസത്തിനിടെ 48,000 യൂണിറ്റ് കാരന്‍സ് വിപണിയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ മാസം മാത്രം കിയ 5233 യൂണിറ്റ് കാരന്‍സ് വിറ്റഴിച്ചിട്ടുണ്ടെന്നാണ് വില്‍പ്പന റിപ്പോര്‍ട്ടുകള്‍. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ശരാശരി 6000 യൂണിറ്റിന്റെ വില്‍പ്പനയാണ് കാരന്‍സിനുള്ളത്. 25,857 യൂണിറ്റായിരുന്നു കിയയുടെ സെപ്റ്റംബര്‍ മാസത്തിലെ ആകെ വില്‍പ്പന.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ കാരന്‍സ് വിപണിയില്‍ എത്തിയിട്ടുണ്ട്. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളിലും വാഹനം ലഭ്യമാകും.

Content Highlights: Kia carens MPV recalled due to Airbag control unit software, Kia Carens


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented