കേരള പോലീസ് സേനയിൽ എത്തിയ ഫോഴ്‌സ് ഗൂർഖ വാഹനങ്ങൾ | Photo: Facebook
മഹീന്ദ്ര ബൊലേറൊ, ഇന്‍വെഡര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ വാണിരുന്ന പോലീസ് വാഹന ശ്രേണിയിലേക്ക് കഴിഞ്ഞ വര്‍ഷമാണ് ഫോഴ്‌സിന്റെ ഗൂര്‍ഖ എന്ന കരുത്തന്‍ വാഹനമെത്തിയത്. ഒന്നും രണ്ടുമല്ല 44 ഗൂര്‍ഖകളാണ് സര്‍ക്കാര്‍ പോലീസ് സേനയ്ക്കായി അനുവദിച്ചത്. ഹൈറേഞ്ച്, മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്കാണ് ആദ്യ ബാച്ച് എത്തിയത്. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം പുതുതായി പത്ത് ഗൂര്‍ഖകള്‍ കൂടി പോലീസ് സേനയിലേക്ക് എത്തിയിരിക്കുകയാണ്.
ആദ്യ ബാച്ചിലെ വാഹനങ്ങള്‍ക്ക് സമാനമായി ദുര്‍ഘട പാതകള്‍ കീഴടക്കാന്‍ സാധിക്കുന്ന 4x4 സംവിധാനമുള്ള ഗൂര്‍ഖകളാണ് പോലീസ് സേനയിലെ രണ്ടാമത്തെ ബാച്ചിലും എത്തിയിരിക്കുന്നത്. മഹീന്ദ്ര, ടാറ്റ, ടൊയോട്ട തുടങ്ങിയ കമ്പനികളുടെ വാഹനങ്ങള്‍ പോലീസ് സേനയില്‍ എത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഫോഴ്‌സ് ഗൂര്‍ഖയും പോലീസ് സേനയുടെ ഭാഗമാകുന്നത്. ഫോഴ്‌സ് ഡീലര്‍ഷിപ്പായ ആസ്റ്റണ്‍ ഓട്ടോസില്‍ നിന്നാണ് പുതിയ വാഹനങ്ങള്‍ എത്തിയിട്ടുള്ളത്.

2021-ന്റെ അവസാന മാസങ്ങളിലാണ് ഗൂര്‍ഖയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. 15.10 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗുര്‍ഖ ഒരുങ്ങിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ഹെഡ്ലൈറ്റും നല്‍കിയാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റില്‍ നിന്ന് നീളുന്ന സ്നോര്‍ക്കലും മികച്ച സ്‌റ്റൈലിങ്ങ് നല്‍കിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും കരുത്തന്‍ ഭാവമുള്ള വീല്‍ ആര്‍ച്ചും വലിയ ഗ്ലാസുമാണ് വശങ്ങളുടെ പ്രധാന ആകര്‍ഷണം.
പുതുതലമുറ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. നാല് ക്യാപ്റ്റന്‍ സീറ്റുകളാണ് ഇന്റീരിയറിലെ പ്രധാന പ്രത്യേകത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കെന്‍വുഡ് സ്റ്റിയറിയോ സിസ്റ്റം, സിംപിളായി ഒരുക്കിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍, മാനുവല്‍ എ.സി, യു.എസ്.ബി. ചാര്‍ജിങ്ങ് സോക്കറ്റ് എന്നിവയാണ് ഇന്റീരിയറില മറ്റ് ഫീച്ചറുകള്‍.

2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗുര്‍ഖയുടെ ഹൃദയം. ഇത് 91 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 4116 എം.എം. നീളം, 1812 എം.എം. വീതി, 2075 എം.എം. ഉയരം, 2400 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകള്‍.
Content Highlights: Kerala Police adds 10 more force gurkha to there vehicle fleet, kerala police buys force gurkha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..