വാര്‍ഷികാഘോഷത്തില്‍ കിയ സെല്‍റ്റോസ് സമ്മാനം; ജീവനക്കാരെ ഞെട്ടിച്ച് ചാലക്കുടിയിലെ ഐ.ടി. കമ്പനി


ഈ വര്‍ഷത്തെ മികച്ച ജീവനക്കാരന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സമ്മാനിച്ചു.

ചാലക്കുടിയിലെ 'ജോബിൻ ആൻഡ് ജിസ്മി ഐ.ടി. സർവീസസി'ന്റെ സ്ഥാപകരായജോബിൻ ജോസും ജിസ്മിയും ജീവനക്കാർക്ക് സമ്മാനമായി നൽകിയ കാറുകൾക്കൊപ്പം

ത്താം വാര്‍ഷികം ആഘോഷമാക്കാന്‍ ജീവനക്കാര്‍ക്ക് ആറു കാറുകൾ സമ്മാനിച്ച് ചാലക്കുടിയിലെ ഐ.ടി. കമ്പനി. 'ജോബിന്‍ ആന്‍ഡ് ജിസ്മി ഐ.ടി. സര്‍വീസസ്' എന്ന കമ്പനിയാണ് മൊത്തം 1.20 കോടി രൂപ വില വരുന്ന ആറ് കിയ സെല്‍ടോസ് കാറുകള്‍ മുതിര്‍ന്ന ജീവനക്കാര്‍ക്ക് സമ്മാനിച്ചത്.

കമ്പനിയുടെ തുടക്കകാലം മുതല്‍ ജോലി ചെയ്തുവരുന്നവരെയാണ് ഏതാണ്ട് 20 ലക്ഷം രൂപ വിലയുള്ള വാഹനം നല്‍കി ആദരിച്ചത്. രണ്ടു ജീവനക്കാരുമായി തുടങ്ങി പത്ത് വര്‍ഷത്തിനുള്ളില്‍ 200 പേരുള്ള കമ്പനിയായി 'ജോബിന്‍ ആന്‍ഡ് ജിസ്മി'യെ വളര്‍ത്തിയതില്‍ ആറു പേരുടെയും പങ്ക് വിവരണാതീതമാണെന്ന് കമ്പനി സഹ സ്ഥാപകയും ചീഫ് ടെക്‌നോളജി ഓഫീസറുമായ എ.ഐ. ജിസ്മി പറഞ്ഞു.ഈ വര്‍ഷത്തെ മികച്ച ജീവനക്കാരന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സമ്മാനിച്ചു. ചെന്നൈയിലെ 'കിസ് ഫ്‌ളോ' എന്ന ഐ.ടി. കമ്പനി, സൂറത്തിലെ വജ്രവ്യാപാര സ്ഥാപനമായ ഹരികൃഷ്ണ ഗ്രൂപ്പ് എന്നിവ ജീവനക്കാര്‍ക്ക് സമ്മാനമായി കാറുകള്‍ നല്‍കിയത് മുമ്പ് വാര്‍ത്തയായിട്ടുണ്ട്. ഈ ട്രെന്‍ഡ് കേരളത്തിലേക്കും വരുന്നതിന്റെ സൂചനയാണ് 'ജോബിന്‍ ആന്‍ഡ് ജിസ്മി'യുടേത്.

ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ വിപണന ശൃംഖലയായ 'മൈജി', റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ഹൈലൈറ്റ്' എന്നീ കേരള കമ്പനികള്‍ ഈയിടെ ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ചിരുന്നു.

ചാലക്കുടിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, ക്ലൗഡ് അധിഷ്ഠിത ഇ.ആര്‍.പി. ആയ 'ഒറാക്കിള്‍ നെറ്റ് സ്യൂട്ടി'ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സേവനദാതാക്കളിലൊന്നാണ്. ജീവനക്കാരുടെ എണ്ണം നാലു വര്‍ഷത്തിനുള്ളില്‍ 1,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സഹ സ്ഥാപകനും സി.ഇ.ഒ.യുമായ ജോബിന്‍ ജോസ് പറഞ്ഞു.

ചാലക്കുടിയില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തില്‍ അടുത്ത വര്‍ഷം പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇതോടെ 300 പേര്‍ക്ക് കൂടി ജോലി നല്‍കാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, മധുരയിലെ എല്‍കോട്ട് സെസ് ടൂവില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ നാല് ഏക്കര്‍ സ്ഥലത്ത് അടുത്ത വര്‍ഷം ആരംഭിക്കുന്ന ഡെവലപ്പ്‌മെന്റ് സെന്ററില്‍ 500 പേര്‍ക്കും തൊഴില്‍നല്‍കാന്‍ സാധിക്കുമെന്നും ജോബിന്‍ ഉറപ്പുനല്‍കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ലൗഡ് ഇ.ആര്‍.പി. ആയ ഒറാക്കിള്‍ നെറ്റ്‌സ്യൂട്ടിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വീസ് പ്രൊവൈഡറാണ് ജോബിന്‍ ആന്‍ഡ് ജിസ്മി ഐ.ടി. സര്‍വീസ്. ഇതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ ഉത്പന്നങ്ങളുടെ പണിപ്പുരയിലാണ് കമ്പനിയെന്നും ജോബിന്‍ അറിയിച്ചു.

Content Highlights: Kerala based IT Company Jobin and Jismi IT Service Gifts 6 kia seltos to employees during 10 year


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented