-
പുതിയ ബെന്‍സിന്റെ മുകളില്‍ കയറിയിരുന്ന് ആറ് ടോറസുകളുടെ അകമ്പടിയോടെ റോഡ്ഷോ നടത്തി പുലിവാല് പിടിച്ച് വിവാദ വ്യവസായി റോയി കുര്യന് ഒരു വമ്പന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ആഡംബര വാഹനങ്ങളിലെ വമ്പനായ റോള്‍സ് റോയിസ് ഗോസ്റ്റാണ് അദ്ദേഹം പുതുതായി സ്വന്തമാക്കിയ വാഹനം.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഈ അത്യാഡംബര വാഹനം സ്വന്തമാക്കിയത്. ബെംഗളൂരു രജിസ്ട്രേഷനിലുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. റോള്‍സ് റോയിസ് മികച്ച വാഹനമാണെന്ന് കേട്ടറിവുണ്ടെന്നും പുതിയ വാഹനത്തെ കുറിച്ച് പഠിച്ചുവരുന്നതേയുള്ളു എന്നുമാണ് അദ്ദേഹം പറയുന്നത്.
KA 51 B 0006 എന്ന നമ്പറിലുള്ള വാഹനമാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. 2011-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ വാഹനം അദ്ദേഹം എത്ര രൂപയ്ക്കാണ് വാങ്ങിയതെന്ന് വ്യക്തമല്ല. പൊതുവെ വാഹനപ്രിയനായ റോയി കുര്യന്റെ അടുത്ത ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനമായ കാഡിലാക്ക് ആണെന്നാണ് അദ്ദേഹം ഒരു പ്രദേശിക ചാനലിനോട് പറയുന്നത്.
ആഡംബരത്തിനൊപ്പം കരുത്തിലും മുന്‍പന്തിയിലുള്ള വാഹനമാണ് റോള്‍സ് റോയിസ് ഗോസ്റ്റ്. 603 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 6.6 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് ഈ കാറിന്റെ ഹൃദയം. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്സ്മിഷന്. 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.
Content Highlights: Kerala Based Businessman Roy Kurian Bought Rolls Royce Ghost
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..