ബി.എം.ഡബ്ല്യു. കാറുകളില്‍ ഇനി കേരള ഐ.ടി. കമ്പനിയുടെ 'കൈയൊപ്പ്'


കരാറിനു മുന്നോടിയായി ബി.എം.ഡബ്ല്യു.വിന്റെ സംഘം ആക്‌സിയ ടെക്‌നോളജീസിന്റെ തിരുവനന്തപുരത്തെ കേന്ദ്രം സന്ദര്‍ശിച്ചു.

Photo: Acsia/AP

ര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു.വിന്റെ കാറുകളിലെ നൂതന ഇന്‍ഫോടെയ്ന്‍മെന്റ് പദ്ധതിയില്‍ സഹകരിക്കാനുള്ള അവസരം സ്വന്തമാക്കി കേരളം ആസ്ഥാനമായുള്ള ആക്‌സിയ ടെക്‌നോളജീസ്. നാവിഗേഷന്‍ രംഗത്തെ ലോകത്തിലെ തന്നെ മുന്‍നിര ആഗോള സേവന ദാതാക്കളായ 'ഗാര്‍മിന്‍', ജര്‍മനിയിലെ എ.ഒ.എക്‌സ്. ടെക്‌നോളജീസ് എന്നിവയുടെ പിന്തുണയോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

കരാറിനു മുന്നോടിയായി ബി.എം.ഡബ്ല്യു.വിന്റെ സംഘം ആക്‌സിയ ടെക്‌നോളജീസിന്റെ തിരുവനന്തപുരത്തെ കേന്ദ്രം സന്ദര്‍ശിച്ചു. വാഹനങ്ങളില്‍ ഓഡിയോയും വീഡിയോയും ഉള്‍പ്പെടെയുള്ള വിനോദവും വിവരങ്ങളും നല്‍കുന്നതിന് രൂപകല്പന ചെയ്തിട്ടുള്ള ഹാര്‍ഡ്വേര്‍, സോഫ്റ്റ്വേര്‍ പ്ലാറ്റ്ഫോമാണ് ഇന്‍ഫോടെയ്ന്‍മെന്റ്. പ്രധാന സോഫ്റ്റ്വേര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആക്‌സിയയുടെ തിരുവനന്തപുരം ഡെലിവറി സെന്ററില്‍ നിര്‍വഹിക്കും.

കമ്പനി തിരുവനന്തപുരത്ത് എന്‍ജിനീയറിങ് ടീമിനെ വികസിപ്പിക്കുന്നതോടൊപ്പംതന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍ജിനീയര്‍മാരുടെ സംഘത്തെ ജര്‍മനിയിലേക്ക് അയയ്ക്കുകയും ചെയ്യും. ബി.എം.ഡബ്ല്യു.വിനു വേണ്ടിയുള്ള കരാര്‍ വലിയ നേട്ടമാണെന്ന് ആക്‌സിയയുടെ സ്ഥാപകനും സി.ഇ. ഒ.യുമായ ജിജിമോന്‍ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്കും അവര്‍ക്ക് ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനികള്‍ക്കും ഇന്‍ഫോടെയ്ന്‍മെന്റ് സോഫ്റ്റ്വേറും കണക്ടഡ് കാര്‍ പ്രൊഡക്ഷന്‍ പ്രോഗ്രാമുകളും വികസിപ്പിക്കുന്നതില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള കമ്പനിയാണ് ആക്‌സിയ. നിലവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കൊച്ചിയിലും ബെംഗളൂരുവിലും വികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. നിലവില്‍ 400 പ്രൊഫഷണലുകളാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 2023 മാര്‍ച്ചോടെ ഇത് 700 ആയി ഉയര്‍ത്തുമെന്ന് ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു.

Content Highlights: Kerala based Acsia technologies develop software for BMW Car infotainment system

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented