കാന്താര സംവിധായകന്റെ ഗ്യാരേജിലെ പുതിയ അതിഥി; ഔഡി Q7 സ്വന്തമാക്കി ഋഷഭ് ഷെട്ടി


ഈ വര്‍ഷം ആദ്യം മുഖംമിനിക്കി എത്തിയ ക്യൂ7-ന്റെ പുതിയ പതിപ്പാണ് കാന്താര സംവിധായകന്റെയും ഗ്യാരേജില്‍ എത്തിയിരിക്കുന്നത്.

ഋഷഭ് ഷെട്ടി പുതിയ വാഹനവുമായി | Photo: Social Media

സൗത്ത് ഇന്ത്യയില്‍ ഉടനീളം സൂപ്പര്‍ഹിറ്റായി ഓടുന്ന കന്നഡ ചിത്രമാണ് കാന്താര. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമാണ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. തന്റെ സിനിമ തീയേറ്ററുകളില്‍ എത്തിയതിനൊപ്പം പുതിയ ആഡംബര വാഹനത്തെ ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ് ഈ സിനിമയുടെ സംവിധായകനും കഥാകൃത്തും നടനുമായ ഋഷഭ് ഷെട്ടി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ക്യൂ7 എസ്.യു.വിയാണ് ഋഷഭ് തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്ന പുതിയ വാഹനം.

ഈ വര്‍ഷം ആദ്യം മുഖംമിനുക്കി എത്തിയ ക്യൂ7-ന്റെ പുതിയ പതിപ്പാണ് കാന്താര സംവിധായകന്റെയും ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ആഡംബര എസ്.യു.വിക്ക് യഥാക്രമം 82.49 ലക്ഷം രൂപയും 89.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് ഋഷഭ് സ്വന്തമാക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.



ബി.എസ്.6 നിലവാരത്തിലേക്ക് മാറിയ മൂന്നു ലിറ്റര്‍ വി6 ടി.എഫ്.എസ്.ഐ. എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. ഇത് 340 എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഏഴ് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്.

എന്‍ജില്‍ വരുത്തിയ മാറ്റത്തിന് സമാനമായി ലുക്കിലും മുന്‍ മോഡലിനെക്കാള്‍ ഏറെ സ്‌റ്റൈലിഷായാണ് Q7-ന്റെ പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. ക്രോമിയം സ്ലാറ്റുകളും ബോര്‍ഡറും നല്‍കിയിട്ടുള്ള വലിയ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവം നല്‍കുന്ന ബമ്പറും സ്‌കിഡ് പ്ലേറ്റും വലിപ്പമേറിയ എയര്‍ ഇന്‍ ടേക്കുകള്‍, അലോയി വീലുകള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സൗന്ദര്യം പകരുന്നത്.

ചിട്ടയായ രൂപകല്‍പ്പനയാണ് അകത്തളത്തിന് അഴകേകുന്നത്. രണ്ട് സ്‌ക്രീനുകളാണ് സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഗ്ലോസി ബ്ലാക്ക് പാനല്‍ നല്‍കിയാണ് മറ്റ് അലങ്കാര പണികള്‍. അഡ്വാന്‍സ് കണക്ടിവിറ്റി സംവിധാനം, വൈ-ഫൈ ഹോട്ട് സ്‌പോട്ട്, ഔഡി കണക്ട് പോര്‍ട്ട്‌ഫോളിയോ, എന്നീ സംവിധാനങ്ങളും ഇതിലുണ്ട്. ലെതര്‍ ആവരണമുള്ള സീറ്റുകളാണ് ഇതിലുള്ളത്. പുതിയ ഡിസൈനിലാണ് സ്റ്റിയറിങ്ങ് വീലും ഒരുക്കിയിട്ടുള്ളത്.

Content Highlights: Kantara movie actor-director Rishabh Shetty buys new Audi Q7 suv, Audi Q7, Rishabh Shetty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented