ഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവറിന് നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2018. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ 2018-ല്‍ കാര്‍ വില്പനയില്‍ 16 ശതമാനം വളര്‍ച്ച കൈവരിച്ചു. 

4,596 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചത്. 2017-ല്‍ ഇത് 3,954 യൂണിറ്റുകളായിരുന്നു. എസ്‌യുവിയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഡിസ്‌കവറി സ്പോര്‍ട്, റേഞ്ച് റോവര്‍ ഇവോക്ക്, ജാഗ്വര്‍ എഫ്-പേസ്, ജാഗ്വര്‍ എക്‌സ്.ഇ., ജാഗ്വര്‍ എക്‌സ്.എഫ്. എന്നിവയുടെ വില്പനയിലൂടെയാണ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ 2018-ല്‍ നേട്ടം കൈവരിച്ചത്.

മറ്റ് ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു, മെഴ്‌സിഡസ്, വോള്‍വോ തുടങ്ങിയവയ്ക്കും 2018-ല്‍ വില്‍പ്പന നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു 11 ശതമാനവും വോള്‍വോ 30 ശതമാനവും വില്‍പ്പന നേട്ടമുണ്ടാക്കി.

Content Highlights: JLR India posts record sales in 2018