കോംപസ് എസ്.യു.വിയിലൂടെ ഇന്ത്യന്‍ വാഹന വിപണിയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ച കമ്പനിയാണ് ജീപ്പ്. കോംപസിലൂടെ ഇന്ത്യക്കാരുടെ മനസ്സ് കൃത്യമായി പഠിച്ച് പുതിയ രണ്ട് മോഡലുകള്‍ അടുത്ത വര്‍ഷം ജീപ്പ് ഇങ്ങോട്ടെത്തിക്കുമെന്നാണ് സൂചന. ഒന്നൊരു സബ് ഫോര്‍ മീറ്റര്‍ എസ്.യു.വിയും മറ്റൊന്ന് വലിയ സെവന്‍ സീറ്റര്‍ എസ്.യു.വിയുമാണ്. ഇതില്‍ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വിയായ റെനഗേഡ് മോഡലായിരിക്കും ആദ്യ വിപണിയിലേക്കെത്തുക.
അടുത്തിടെ പുറത്തിറങ്ങിയ ഹ്യുണ്ടായ് വെന്യു, മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ്‌യുവി 300 എന്നിവയോട് മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ റെനഗേഡിലൂടെ ജീപ്പിന് സാധിക്കും. പത്തു ലക്ഷം രൂപ റേഞ്ചിലായിരിക്കും റെനഗേഡ് പുറത്തിറങ്ങുകയെന്നാണ് സൂചന. ജീപ്പ് കുടുംബത്തിലെ റാങ്ക്ളറുമായി ചെറുതല്ലാത്ത സാമ്യം റെനഗേഡിനുണ്ട്. കോംപാക്ട് എസ്.യു.വികള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യയിലേക്ക് റെനഗേഡ് കൂടി എത്തുന്നതോടെ വിപണിയില്‍ ജീപ്പിന്റെ സ്വാധീനം വര്‍ധിക്കും.
140 എച്ച്.പി. കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസലും ഇതേ കരുത്ത് നല്‍കുന്ന 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഇന്ത്യയിലെത്തുന്ന റെനഗേഡില്‍ ഘടിപ്പിക്കുക. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും റെനഗേഡ് എത്തിയേക്കും. ഫോര്‍വീല്‍ ഡ്രൈവിനൊപ്പം മികച്ച ഓഫ് റോഡ് ഫീച്ചേഴ്‌സും വാഹനത്തിലുണ്ടാകും.
Content Highlights; Jeep Renegade SUV coming soon, Indian Spec Jeep Renegade