ജീപ്പിന്റെ ഇന്ത്യക്കാരില്‍ നാലാമന്‍; കരുത്തുകാട്ടി പുത്തന്‍ ജീപ്പ് 'ഗ്രാന്‍ഡ് ചെറോക്കി'


സി.സജിത്ത്‌

ഇന്ത്യക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന ജീപ്പിന്റെ നാലാം വാഹനമാണ് 'ഗ്രാന്‍ഡ് ചെറോക്കി'. 

ജീപ്പ് ഗ്രാന്റ് ചെറോക്കി | Photo: Jeep India

മുപ്പത് വര്‍ഷം മുമ്പ് വാഹന നിര്‍മാതാക്കളുടെ പറുദീസയായിരുന്ന ഡിട്രോയിറ്റിലെ ഒരു ഓട്ടോ ഷോയില്‍ ചില്ലുപാളി തകര്‍ത്തുകൊണ്ടായിരുന്നു ചരിത്രത്തെ വഴിമാറ്റിയെഴുതാന്‍ അവന്‍ വന്നത്. മുപ്പതുവര്‍ഷത്തിനിപ്പുറം മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രത്യേകം തയ്യാറാക്കിയ ചില്ലുകൂട് തകര്‍ത്ത് അവന്‍ വീണ്ടും വന്നു, ജീപ്പിന്റെ 'ഗ്രാന്‍ഡ് ചെറോക്കി'യുടെ അഞ്ചാം തലമുറ. ഇന്ത്യക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന ജീപ്പിന്റെ നാലാം വാഹനമാണ് 'ഗ്രാന്‍ഡ് ചെറോക്കി'.

കോംപാസ്, റാംഗ്ലര്‍, മെറീഡിയന്‍ എന്നിവയ്ക്കു പിന്നാലെയാണ് 'ഗ്രാന്‍ഡ് ചെറോക്കി' എത്തുന്നത്. അമേരിക്കന്‍ ഭീമന്‍ ആദ്യമായാണ് മറ്റൊരു രാജ്യത്ത് ഇത്രയും വാഹനങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതെന്നുകൂടി ഇതോടൊപ്പം കൂട്ടിവായിക്കണം. ഇന്ത്യന്‍ വിപണിയെ 'ജീപ്പ്' എത്രമാത്രം ഗൗരവത്തോടെയാണ് കാണുന്നതെന്നതിന് തെളിവുകൂടിയായി ഇത്. ആഡംബരം, സുരക്ഷ, കരുത്ത് ഇവ മൂന്നിന്റെയും പൂര്‍ത്തീകരണമായ 'ഗ്രാന്‍ഡ് ചെറോക്കി'ക്ക് ഇന്ത്യയിലെ വില 77.5 ലക്ഷമാണ്.

എല്ലാം തികഞ്ഞത്

പുതിയ ആര്‍ക്കിടെക്ചറും പ്ലാറ്റ്‌ഫോമുമൊക്കെയായി എല്ലാം തികഞ്ഞാണ് 'ഗ്രാന്‍ഡ് ചെറോക്കി' വരുന്നത്. 33 കണക്ടഡ് ഫീച്ചറുകളും സെഗ്മെന്റില്‍ ആദ്യമായി മുന്നിലെ യാത്രക്കാരനു വേണ്ടി മാത്രം 10.25 ഇഞ്ചിന്റെ ടച്ച് സ്‌ക്രീനും. 75 ശതമാനവും ഒന്നാംതരം ഉരുക്കെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു. പടികള്‍ ചാടിക്കേറിയും ചില്ലുതകര്‍ത്തുമൊക്കെ വരുമ്പോള്‍ തന്നെ മോശക്കാരനല്ലെന്ന് ഉറപ്പിക്കാം. സുരക്ഷ പഴുതടച്ചതാണെന്നതിന് തെളിവാണ് 110 ഫീച്ചറുകള്‍. ഇതില്‍ ആക്ടീവ് ഡ്രൈവിങ് അസിസ്റ്റന്റ്സ് സിസ്റ്റം അഥവാ അഡാസ് വരെ ഉള്‍പ്പെടുന്നു.

ഒറ്റനോട്ടം

ജീപ്പിന്റെ അടയാളങ്ങളെല്ലാം 'ഗ്രാന്‍ഡ് ചെറോക്കി'യും നിലനിര്‍ത്തിയിട്ടുണ്ട്. ഏഴു ഭാഗങ്ങളായി തിരിച്ച ഗ്രില്‍ 'മെറീഡിയ'നെയും 'കോംപാസി'നെയുമെല്ലാം ഓര്‍മിപ്പിക്കും. എന്നാല്‍ ഇവയില്‍നിന്ന് വ്യത്യസ്തമാകുന്നത് ഉയര്‍ന്നു നില്‍ക്കുന്ന മുഖമാണ്. ചെറുതായി മുന്നോട്ടാഞ്ഞു നില്‍ക്കുന്ന രൂപം കുതിപ്പിനായി ഒരുങ്ങുന്നതുപോലെ തോന്നും. വിദേശ രൂപഭാവം പിന്തുടരുന്ന 'ഗ്രാന്‍ഡ് ചെറോക്കി'യില്‍ ക്രോം കൊണ്ടുള്ള അലങ്കാരപ്പണികള്‍ നല്‍കിയിട്ടില്ല. കരുത്ത് കാട്ടാന്‍ ഏച്ചുകെട്ടലുകളൊന്നും നല്‍കിയിട്ടില്ലെന്നതാണ് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. യഥാര്‍ഥ 'ജീപ്പി'ന്റെ ജീനില്‍ നിന്നു പിറവിയെടുത്തതെന്ന് തെളയിക്കുന്നു ഓരോ ഭാഗവും.

ഉള്ളിലാണ് സ്വര്‍ഗം

കറുപ്പിനഴകായി ഒരുക്കിയതാണ് ഉള്‍വശം. ഓരോ ഭാഗവും ആഡംബരത്തിന്റെ പ്രതീകങ്ങളാണ്. സ്റ്റിയറിങ് മുതല്‍ കാണാം ആ ൈകയൊപ്പ്. ഡാഷ്‌ബോര്‍ഡില്‍ മൂന്ന് വമ്പന്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സെന്‍ട്രല്‍ ടച്ച് സ്‌ക്രീന്‍ എന്നിവയെക്കൂടാതെ മുന്നിലെ യാത്രക്കാരനു വേണ്ടി മറ്റൊരു വലിയ ടച്ച് സ്‌ക്രീനും. ഡ്രൈവര്‍ സീറ്റില്‍ നിന്ന് കാഴ്ച ലഭിക്കാത്ത രീതിയിലാണ് ഇതിന്റെ ക്രമീകരണം. ഡാഷ്‌ബോര്‍ഡിന്റെ ഭാഗമായി തന്നെയാണ് ഈ സ്‌ക്രീനും.

പത്ത് ഇഞ്ചിന്റെ ഹെഡ് അപ്പ് ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനു പുറമേ ഹെഡ് അപ്പ് ഡിസ്പ്ലേയില്‍ മാപ്പ് വരെ ചേര്‍ക്കാനായി കഴിയും. ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍ ഒന്ന് ഉയര്‍ത്തിയാല്‍ പിന്നിലെ ക്യാമറയിലെ ദൃശ്യങ്ങള്‍ വ്യക്തതയോടെ കാണാം. മുന്നിലെ സീറ്റുകള്‍ എട്ടുതരത്തില്‍ ക്രമീകരിക്കാം. മുന്നിലെയും പിന്നിലെയും സീറ്റുകള്‍ വെന്റിലേറ്റഡാണ്. അതും മൂന്നുതലത്തില്‍ ക്രമീകരിക്കാം. സെന്‍ട്രല്‍ കണ്‍സോളിലെ സ്വിച്ചുകളും സുന്ദരമായി ക്രമീകരിച്ചിട്ടുണ്ട്.

കരുത്തിന്റെ പ്രതീകം

രണ്ട് ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 'ഗ്രാന്‍ഡ് ചെറോക്കി'യുടെ ജീവന്‍. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ എന്‍ജിന്‍ 272 എച്ച്.പി. കരുത്തും 400 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. വെര്‍ച്വല്‍ ബാള്‍ ജോയിന്റ് സസ്‌പെന്‍ഷനാണ് മുന്നില്‍. പിന്നിലാകട്ടെ മള്‍ട്ടിലിങ്ക് സസ്‌പെന്‍ഷനും. ഡ്രൈവില്‍ എടുത്തുപറയേണ്ട മറ്റൊന്നാണ് ഫോര്‍ വീല്‍ ക്വാഡ്രാ ട്രാക് സിസ്റ്റം. ഏതൊരു ഭൂപ്രകൃതിയും അനായാസം തരണം ചെയ്യാനാവുന്നതാണ് ഈ സാങ്കേതിക വിദ്യ. അവശ്യസമയത്ത് നാലുവീലിലേക്ക് വാഹനം തന്നെ മാറുന്നതാണിത്. ഭൂപ്രകൃതിക്കനുസരിച്ച് ആവശ്യമുള്ള ചക്രത്തിലേക്ക് കരുത്ത് നല്‍കാനുള്ള ശേഷിയാണത്. ഡ്രൈവര്‍ ഫോര്‍വീല്‍ ഡ്രൈവിലേക്ക് സ്വിച്ച് ചെയ്യണമെന്നില്ല. അതെല്ലാം കണ്ടറിഞ്ഞ് വാഹനംതന്നെ ചെയ്തുകൊള്ളും. ഓഫ് റോഡിലും ഓണ്‍റോഡിലും ഒരുപോലെ മികച്ച പ്രകടനത്തിനുതകുന്നതാണ് പുതിയ 'ഗ്രാന്‍ഡ് ചെറോക്കി'.

Content Highlights: Jeep India launched Grand Cherokee SUV, Jeep Grand Cherokee, Jeep India, Jeep


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented