ജീപ്പ് മെറിഡിയൻ | Photo: Jeep India
ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഒരു മൂന്ന് നിര എസ്.യു.വി, അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് നല്കിയ ഉറപ്പായിരുന്നു ഇത്. ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം മെറിഡിയന് എന്ന മൂന്ന് നിര സീറ്റുകളുള്ള എസ്.യു.വി. ഇന്ത്യയില്‍ നിര്‍മിച്ച് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ് ജീപ്പ്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ ആഭ്യന്തരമായി നിര്‍മിച്ച ഈ വാഹനം എത്തിക്കുന്നതിലൂടെ കമ്പനിക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്നാണ് ജീപ്പ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ വമ്പന്മാര് വാഴുന്ന പ്രീമിയം എസ്.യു.വി. ശ്രേണിയിലേക്കാണ് ജീപ്പ് ആദ്യമായി ഇന്ത്യയില്‍ എത്തിക്കുന്ന മൂന്ന് നിര എസ്.യു.വി മെറിഡിയന് എത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനും ഫീച്ചര്‍ സംബന്ധമായ വിവരങ്ങളും വെളിപ്പെടുത്തിയെങ്കിലും വില പ്രഖ്യാപിച്ചിട്ടില്ല. മേയ് മാസം ആദ്യം ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മെറിഡിയന് എസ്.യു.വി. ടൊയോട്ട ഫോര്‍ച്യൂണര്‍, എം.ജി. ഗ്ലോസ്റ്റര്‍, സ്കോഡ കോഡിയാക്ക് തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴ്ചയില്‍ കേമന്‍
ഇന്ത്യയിലെ പ്രീമിയം എസ്.യു.വികളിലെ ഗ്ലോബല്‍ ഐക്കണ്‍ ആകുകയെന്ന ലക്ഷ്യത്തോടെയാണ് മെറിഡിയന്റെ പിറവി. ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള കോംപസ് ഉള്‍പ്പെടെയുള്ള ഡി.എന്‍.എയിലാണ് ഈ എസ്.യു.വിയും ഒരുങ്ങിയിട്ടുള്ളത്. ജീപ്പ് സിഗ്നേച്ചര്‍ ഡിസൈനായ ഏഴ് സ്ലോട്ട് ഗ്രില്ല്, ബൈ-ഫങ്ഷന് എല്‍.ഇ.ഡി. പ്രോജക്ടര്‍ ഹെഡ്ലാമ്പ്, റിഫ്ളക്ടര്, ഡി.ആര്.എല്‍, ഇന്റിക്കേറ്റര്‍ എന്നിവ അടങ്ങിയ ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, ബമ്പറില്‍ രണ്ടിടങ്ങളിലായി നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് മുന്‍വശം അലങ്കരിക്കുന്നത്.

വലിപ്പമേറിയ മുന്‍ മോഡല്‍, 80 ഡിഗ്രി തുറക്കാന്‍ സാധിക്കുന്ന രണ്ടാംനിര ഡോര്‍, ട്രപസോയ്ഡല് വീല്‍ ആര്‍ച്ച്, ഡോര്‍ ക്ലാഡിങ്ങ്, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍, മെറിഡിയന് ബാഡ്ജിങ്ങ് എന്നിവയാണ് വശങ്ങളുടെ സൗന്ദര്യം. എതിരാളികളെ പോലെ മസ്കുലര്‍ ഭാവമാണ് പിന്‍ഭാഗത്തിന് വീതി കുറഞ്ഞ എല്‍.ഇ.ഡി. ലൈറ്റുകള്‍, ഇവയെ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ്, വിങ്ങ് സ്പോയിലര്‍, സ്കിഡ് പ്ലേറ്റും ക്രോമിയം സ്ട്രിപ്പും നല്‍കിയുള്ള ബമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്തുള്ളത്.
അകത്തളം ഫീച്ചര്‍ സമ്പന്നം
മൂന്ന് നിരയിലായി ഏഴ് യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനൊപ്പം ഏറ്റവും മികച്ച ഫീച്ചറുകളും ഒരുക്കിയാണ് മെറിഡിയന് എത്തിയിട്ടുള്ളത്. തുകലില്‍ പൊതിഞ്ഞ സീറ്റുകളും ഡാഷ്ബോര്‍ഡുമാണ് കാഴ്ചയില്‍ അകത്തളെ സ്റ്റൈലിഷാക്കുന്നത്. എന്നാല്‍, 10.1 ഇഞ്ച് വലിപ്പമുള്ള ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആല്ഫൈന് സൗണ്ടി സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ തുടങ്ങിയവയാണ് മെറിഡിയന്റെ സാങ്കേതിക മികവ് തെളിയിക്കുന്ന ഘടകങ്ങള്‍.
ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. സെഗ്മെന്റിലെ മറ്റ് വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന ലെഗ്റൂം, ഹെഡ്സ്പേസ് തുടങ്ങിയവാണ് മെറിഡിയന്റെ അകത്തളത്തിലെ മറ്റൊരു ആകര്‍ഷണം. ഒന്നാം നിരയിലേയും രണ്ടാം നിരയിലേയും സീറ്റുകള്‍ തമ്മില്‍ 840 എം.എം. സ്പേസാണ് നല്‍കിയിട്ടുള്ളത്. രണ്ടും മൂന്നും നിര തമ്മില്‍ 780 എം.എമ്മിന്റെ അകല്‍ച്ചയുമുണ്ട്. അതിനാല്‍ തന്നെ ഏറ്റവും മികച്ച യാത്ര ഈ വാഹനം ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പനോരമിക് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ഫീച്ചറും അകത്തളം കൂടുതല്‍ മികച്ചതാക്കുന്നു.

സുരക്ഷയാണ് മെയിന്‍
മെറിഡിയന് ഉള്‍പ്പെടെയുള്ള സെഗ്മെന്റില്‍ ആദ്യമായി അവതരിപ്പിക്കുന്നത് ഉള്‍പ്പെടെ 60-ല്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങളുമായാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്. അടിസ്ഥാന വേരിയന്റില്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗ്, മുന്‍നിരയില്‍ പ്രീടെന്‍ഷനര്‍ സീറ്റ് ബെല്‍റ്റുകള്‍, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഫാഡിങ്ങ് ബ്രേക്ക് സപ്പോര്‍ട്ട്, റെഡി അലേര്‍ട്ട് ബ്രേക്ക്, റെയ്ന്‍ ബ്രേക്ക് അസിസ്റ്റ്, ഓട്ടോമാറ്റിക് വെഹിക്കിള്‍ ഹോള്‍ഡ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നീളുന്ന 60 സുരക്ഷ സംവിധാനമാണ് ഇതിലുള്ളത്.
കരുത്തിന് ഡീസല്‍ എന്ജിന് മാത്രം
ആദ്യഘട്ടത്തില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് മെറിഡിയന് വിപണിയില്‍ എത്തിക്കുകയാണെന്നാണ് ജീപ്പ് അറിയിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് മെറിഡിയന്റ് ഹൃദയം. ഇത് 170 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിവയാണ് ട്രാന്സ്മിഷന്. നാല് ഡ്രൈവ് മോഡുകള്‍ക്കൊപ്പം 4x4, 4x2 സംവിധാനങ്ങളും ഇതിലുണ്ട്. പരമാവധി വേഗം 198 കിലോമീറ്ററുള്ള ഈ എസ്.യു.വി. 10.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
Content Highlights: Jeep India introduces the new Meridian, offering best in the class package of power, Jeep Meridian
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..