ജപ്പാനും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചേക്കും; 2030 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍


ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

പ്രതീകാത്മക ചിത്രം | Photo: AFP PHOTO|FILE-Toshifumi KITAMURA

ബ്രിട്ടണെ മാതൃകയാക്കി ജപ്പാനും പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2030-ഓടെ നിരോധനം ഏര്‍പ്പെടുത്താനാണ് ജപ്പാന്‍ ആലോചിക്കുന്നതെന്നാണ് സൂചനകള്‍. ബ്രിട്ടണിലും 2030 മുതലാണ് പരമ്പരഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നത്.

2050-ഓടെ രാജ്യത്തെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പായാണ് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ജപ്പാന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനം നിരോധിക്കുന്നതിന് മുന്നോടിയായി രാജ്യം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുവഴി 2030-ആകുന്നതോടെ രാജ്യത്തെ വാഹനങ്ങളില്‍ 55 ശതമാനവും ഇലക്ട്രിക് കരുത്തിലുള്ളവയാക്കാനാണ് ജപ്പാന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരോധനം നടപ്പാക്കിയാല്‍ 2030-ന് ശേഷം ഇലക്ട്രിക് കരുത്തിലുള്ളതും ഹൈബ്രിഡ് എന്‍ജിനിലുള്ളതുമായി വാഹനങ്ങള്‍ മാത്രമേ ജപ്പാനില്‍ വില്‍ക്കാന്‍ അനുവദിക്കുകയുള്ളൂ. ബ്രിട്ടണും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഹൈബ്രിഡ് വാഹനങ്ങള്‍ 2035 വരെ വില്‍ക്കാന്‍ അനുവദിക്കുമെന്നാണ് ബ്രിട്ടണ്‍ അറിയിച്ചിട്ടുള്ളത്.

കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായാണ് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നതെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചത്. ബ്രിട്ടണ് പുറമെ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളും കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്.

Content Highlights: Japan Planning To Ban Sale Of Petrol Diesel Cars

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented