ജെയിംസ് ബോണ്ട് സിനിമകള്‍ കണ്ടിട്ടുള്ളവര്‍ നായിക നായകന്മാരേക്കാള്‍ ഇഷ്ടപ്പെട്ടിട്ടുള്ളത് അതിലെ കാറിനെയായിരിക്കും. നിരത്തില്‍ കാറും വെള്ളത്തില്‍ മുങ്ങിക്കപ്പലുമായി വെടിയുണ്ടയെയും ബോംബിനെയും പോലും നിഷ്പ്രഭമാക്കുന്ന ഈ വാഹനത്തെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. 

1965 കാലഘത്തില്‍ വിസ്മയം തീര്‍ത്ത ഈ വാഹനം ലേലം ചെയ്തിരിക്കുകയാണ്. അതും റെക്കോഡ് വിലയ്ക്ക്. 45 കോടി രൂപയ്ക്കാണ് കാലിഫോര്‍ണിയയില്‍ നടന്ന വിന്റേജ് കാര്‍ ലേലത്തില്‍ ഈ വാഹനം വിറ്റുപോയത്. ബ്രിട്ടണില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഈ വാഹനം കോടികള്‍ മുടക്കി സ്വന്തമാക്കിയത്. 

1965-ല്‍ പുറത്തിറങ്ങിയ തണ്ടര്‍ബോള്‍ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി5 എന്ന വാഹനം ഉപയോഗിച്ചത്. എന്നാല്‍, ഷൂട്ടിന് ഉപയോഗിച്ച വാഹനമല്ല, മറിച്ച് ഈ സിനിമയുടെ പ്രൊമോഷനും മറ്റുമായി ഉപയോഗിച്ച വാഹനമാണ് ഇപ്പോള്‍ ലേലം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2012-ല്‍ പുറത്തിറങ്ങിയ സ്‌കൈഫാള്‍, 2015-ലെ സ്‌പെക്ട്രെ എന്നീ സിനിമകളിലുള്‍പ്പെടെ 11-ഓളം ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ ഈ കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗോള്‍ഡ്ഫിങ്കര്‍ എന്ന സിനിമയ്ക്ക് ശേഷം ബ്രിട്ടീഷ് രഹസ്യാന്വേഷകരുടെ വാഹനമായി ഡിബി5 മാറിയിരുന്നു.

Content Highlights: The Aston Martin DB5 1965 model was modified for James Bond film 'Thunderball',  but did not appear on screen and was used for publicity