ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ തദ്ദേശ നിര്‍മിത പ്രീമിയം ബിസിനസ്സ് സെഡാന്‍ ജാഗ്വാര്‍ എക്സ്.എഫ് വിപണിയില്‍ അവതരിപ്പിച്ചു. പുണെയിലെ പ്ലാന്റില്‍ നിന്നാണ് പുതിയ എക്സ്എഫ് കരുത്തന്‍ നിരത്തിലിറങ്ങുന്നത്. 2009-ലാണ് എക്‌സ്എഫിന്റെ ആദ്യനിര വിപണിയിലെത്തിയത്. 

132 കിലോവാട്ട് പവര്‍ ഔട്ട്പുട്ട് നല്‍കുന്ന 2.0 ലിറ്റര്‍ ഇഞ്ചിനീയം ഡീസല്‍ എഞ്ചിന്‍, 177 കിലോവാട്ട് പവര്‍ ഔട്ട്പുട്ട്, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാണ് പുതിയ എക്‌സ്എഫിന് കരുത്തേകുന്നത്‌. പുതുമയാര്‍ന്ന ഡിസൈന്‍, മെച്ചപ്പെട്ട പ്രകടനം, മികച്ച സാങ്കേതിക വിദ്യ, വിപുലമായ ഇന്നര്‍ സ്പേസ്, സ്റ്റാര്‍ട്ട്-അപ് സീക്വന്‍സ്, ഇന്‍ കണ്‍ട്രോള്‍ ടച്ച് പ്രോ, 25.9 സെന്റിമീറ്റര്‍ മെറിഡിയന്‍ സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് എക്സ്എഫിന്റെ പ്രത്യേകതകള്‍. 

47.50 ലക്ഷം രൂപയാണ് തദ്ദേശീയമായി നിര്‍മിച്ച എക്സ്എഫിന്റെ ഡല്‍ഹി എക്സ് ഷോറൂം വില. ജാഗ്വാര്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലൂടെയും വെബ് സൈറ്റിലൂടെയും വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.