ലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിക്കാനൊരുങ്ങി ജാഗ്വര്‍ ലാന്‍ഡ് റോവര്‍. 2019 അവസാനത്തോടെ കൂടുതല്‍ ഹൈബ്രിഡ് വാഹനങ്ങളും 2020-രണ്ടാം പകുതിയോടെ ഇലക്ട്രിക് കാറുകളും ഇന്ത്യയിലെത്തിക്കാനാണ്‌ ജാഗ്വര്‍ ശ്രമിക്കുന്നത്.

2020-ല്‍ തന്നെ ജാഗ്വറിന്റെ വാഹന നിരയിലെ എല്ലാ മോഡലുകളുടെയും ഇലക്ട്രിക് ബാറ്ററി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 

ഐ-പേസ് ആയിരിക്കും ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനം. നിലവില്‍ വിദേശ നിരത്തുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള ഈ വാഹനം പ്രവര്‍ത്തന മികവുകൊണ്ട് നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

2019 അവസാനത്തോടെ ഹൈബ്രിഡ് കാര്‍ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏത് വാഹനമാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് സൂചന.

Jaguar I-Pace

വൈദ്യുത വാഹനങ്ങളിലേക്ക് തിരിയാനുള്ള സര്‍ക്കാര്‍ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്. ഇതിനായി മികച്ച ഉത്പന്നങ്ങളാണ് കമ്പനിയുടെ എന്‍ജിനിയര്‍മാര്‍ വികസിപ്പിക്കുന്നതെന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു.

എക്സ്.ഇ., എക്സ്.എഫ്., എഫ്-പേസ്, എക്സ്.ജെ., എഫ്-ടൈപ്പ് എന്നിവയാണ് നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള ജാഗ്വറിന്റെ വാഹനങ്ങള്‍.  ഇന്ത്യയിലെ ജാഗ്വാര്‍ ഉത്പന്ന നിര.

Content Highlights: Jaguar Land Rover India To Begin Its Electrification Journey In 2019