ജാഗ്വാർ ലാൻഡ് റോവർ വാഹനങ്ങൾ | Photo: Jaguar Land Rover
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എ.ഐ) അധിഷ്ഠിതമായി ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ്, സുരക്ഷ സംവിധാനങ്ങള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ്, പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-കംപ്യൂട്ടിങ്ങ് കമ്പനിയായ എന്‍വിഡിയയുമായി സഹകരണം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിലൂടെ എ.ഐ. ഉപയോഗിച്ചുള്ള സേവനങ്ങളും സംവിധാനങ്ങളും സംയുക്തമായി വികസിപ്പിക്കുമെന്നാണ് ഇരുകമ്പനികളും അറിയിച്ചിട്ടുള്ളത്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളും എന്‍വിഡിയ ഡ്രൈവ് സോഫ്റ്റ്വെയര് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമില്‍ ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിനുള്ളിലെ ഡ്രൈവറേയും യാത്രക്കാരേയും നിരീക്ഷിക്കുന്നതും വാഹനത്തിന്റെ പുറത്തും യാത്ര ചെയ്യുന്ന സ്ഥലത്തേയും ചിത്രീകരിക്കുകയും ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ നല്‍കുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
എന്‍വിഡിയ ഡ്രൈവ് ഹൈപ്പീരിയനെ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് വാഹനങ്ങളില്‍ ഒരുങ്ങുക. ഡ്രൈവ് ഐ.വി. ഡ്രൈവ് ഐ.എക്സ് സോഫ്റ്റ്വെയറുകള്, സുരക്ഷ നെറ്റ്വര്‍ക്കിങ്ങ് സംവിധാനങ്ങള്‍, സറൗണ്ട് സെന്‍സറുകള്‍ എന്നിവ നല്കുന്ന ഡ്രൈവ് ഒറിന് സംവിധാനത്തെയാണ് ഈ വാഹനത്തിന്റെ തലച്ചോറ് എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഓപ്പറേറ്റിങ്ങ് സംവിധാനവും ഈ വാഹനങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കും.
കമ്പനിയുടെ റീഇമാജിന് എന്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായും സാങ്കേതികവിദ്യയില്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതിനായും എന്‍വിഡിയ പോലുള്ള സ്ഥാപനവുമായുള്ള സഹകരണം ഏറെ ഗുണം ചെയ്യും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ കമ്പനിയുമായുള്ള ബന്ധം ഞങ്ങളുടെ വാഹനങ്ങള്‍ക്ക് പുതിയ ഒരു സാധ്യതയൊരുക്കും. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വാഹനങ്ങള്‍ ഈ കൂട്ടുക്കെട്ടില്‍ പിറക്കുമെന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മേധാവി തിയറി ബൊല്ലോറെ അഭിപ്രായപ്പെട്ടു.
സോഫ്റ്റ്വെയറുകളില് അധിഷ്ഠിതമായതും, പ്രോഗ്രാമബിള്‍ വാഹനങ്ങളിലൂടെയും അടുത്ത തലമുറ വാഹനങ്ങല്‍ ഭാവിയില്‍ ഏറ്റവും വലിയ സാങ്കേതിക വ്യവസായത്തിന്റെ ഭാഗമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ആധുനിക വാഹനങ്ങള്‍ എത്തിക്കുന്നതില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും എന്‍വിഡിയയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജെന്സന് ഹുവാങ്ങ് പറഞ്ഞു.
Content Highlights: Jaguar Land Rover Announce partnership with Nvidia for autonomous cars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..