വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയും ടാറ്റ പവറും തമ്മില്‍ ധാരണയായി. 

ഇതുപ്രകാരം ലാന്‍ഡ് റോവറിന്റെ രാജ്യത്തെ 27 റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഉപഭോക്താവിന്റെ വീട്ടിലും ഓഫീസിലും ടാറ്റ പവറിന്റെ സേവനം ലഭിക്കും. കൂടാതെ, പൊതു ഇടങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 

വൈദ്യുത എസ്.യു.വി.യായ ഐ പേസിന്റെ ഇന്ത്യയിലെ അവതരണത്തിന് മുന്നോടിയായാണ് ധാരണാപത്രം ഒപ്പുവച്ചത്. ഏഴ് മുതല്‍ 50 കിലോവാട്ട് ശേഷിയുള്ള എ.സി., ഡി.സി. ചാര്‍ജറുകള്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വവും ടാറ്റ പവറിനാണ്. 

കൂടാതെ, ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കലും അതിന്റെ പരിപാലനവും ടാറ്റ പവറിന്റെ ചുമതലയാണ്. ഈ വര്‍ഷം തന്നെ ഐ പേസ് ഇന്ത്യയില്‍ ഇറങ്ങുമെന്നാണ് പറയപ്പെടുന്നത്.

Content Highlights: Jaguar Land Rover And Tata Power Agreement For Electric Vehicle Charging Station