ഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ആദ്യമായി പുറത്തിറക്കുന്ന ഇലക്ട്രിക് മോഡലായ ഐ-പേസ് എസ്.യു.വി. വിപണിയില്‍ അവതരിപ്പിച്ചു. S, SE, HSE എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് മോഡലിന് 1.05 കോടി രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. എട്ട് വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്റര്‍ വരെ ബാറ്ററി വാറണ്ടി ഒരുക്കിയാണ് ഈ വാഹനം വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളത്. 

അടുത്തിടെ മെഴ്‌സിഡീസ് നിരത്തുകളില്‍ എത്തിച്ച ബെന്‍സ് EQC ഇലക്ട്രിക് മോഡലായിരിക്കും ഐ-പേസിന്റെ പ്രധാന എതിരാളി. അതേസമയം, ഇന്ത്യന്‍ നിരത്തുകളിലേക്ക് പ്രവേശനം കാത്തിരിക്കുന്ന ടെസ്‌ലയുടെ മോഡല്‍ എക്‌സ് എന്ന വാഹനത്തെയും എതിരാളിയായി പരിഗണിക്കുന്നുണ്ട്. പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു എന്ന പ്രഖ്യാപനത്തിന്റെ ആദ്യ ചുവടുവയ്പ്പായാണ് ഐ-പേസ് ഇലക്ട്രിക്കിന്റെ വരവിനെ വിലയിരുത്തുന്നത്. 

കരുത്തിന്റെ കാര്യത്തിലും വമ്പനായാണ് ഈ ഇലക്ട്രിക് എസ്.യു.വി. എത്തിയിട്ടുള്ളത്. ഇതില്‍ നല്‍കിയിട്ടുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ 394 ബി.എച്ച്.പി. പവറും 696 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും 200 കിലോമീറ്ററാണ് പരമാവധി വേഗത.

Jaguar I-Pace

ജഗ്വാറിന്റെ മറ്റ് മോഡലുകളുമായി കിടപിടിക്കുന്ന സൗന്ദര്യമാണ് ഐ-പേസിലുമുള്ളത്. ജഗ്വാര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ഡ്യുവല്‍ പോഡ് എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, ഷാര്‍പ്പ് എഡ്ജുകളുള്ള ബമ്പര്‍, നീളത്തിലുള്ള ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബോഡി, സ്റ്റൈലിഷായി ഡിസൈന്‍ നിര്‍വഹിച്ചിട്ടുള്ള അലോയി വീല്‍, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, ഡ്യുവല്‍ ടോണ്‍ റിയര്‍ ബമ്പര്‍ തുടങ്ങിയവയാണ് ഐ-പേസ് ഇലക്ട്രിക്കിന് അഴകേകുന്നത്. 

ഇന്റീരിയര്‍ കൂടുതല്‍ ഫീച്ചര്‍ സമ്പന്നമാണ്. ലെതറില്‍ പൊതിഞ്ഞ സീറ്റുകളും ഡാഷ്‌ബോഡും, OTA അപ്പ്‌ഡേറ്റുകളുും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനവുമുള്ള പിവി പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇതില്‍ തന്നെ ക്ലൈമറ്റ് കണ്‍ട്രോളായി പ്രവര്‍ത്തിക്കുന്ന സെക്കന്റ് സ്‌ക്രീന്‍, ഡിജിസ്റ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Jaguar I-Pace Electric SUV Launched In India