ഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആദ്യ എസ്.യു.വി. ഇന്ത്യന്‍ വിപണിയിലിറങ്ങി. മറൈന്‍ ഡ്രൈവില്‍ ശില്പി അര്‍സാന്‍ ഖംബട്ട ഒരുക്കിയ 18 മീറ്റര്‍ ഉയരമുള്ള ദീപസ്തംഭത്തിനു സമീപത്തെ ചെരിഞ്ഞ വേദിയിലേക്ക് കാര്‍ ഓടിച്ചു കയറ്റി റേസിങ് ചാമ്പ്യന്‍ നരേന്‍ കാര്‍ത്തികേയനാണ് ജാഗ്വാര്‍ എഫ് - പെയ്സ് അവതരിപ്പിച്ചത്. 

jaguar f pace

സ്പോര്‍ട്സ് കാറിന്റെ ജനിതക ഘടനയും എസ്.യു.വി.യുടെ പ്രയോഗക്ഷമതയുമുള്ള വാഹനമാണ് എഫ്-പെയ്സെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് രോഹിത് സൂരി പറഞ്ഞു. വിദേശ വിപണയില്‍ ഇതിനകം തന്നെ ചലനം സൃഷ്ടിച്ച് ജാഗ്വാര്‍ എഫ് - പെയ്സിന്റെ നാലിനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുക.

എഫ്-പെയ്സ് 2.01 ഡീസല്‍ പ്യുവറിന് 68.40 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. എഫ്-പെയ്സ് 2.01 ഡീസല്‍ പ്രെസ്റ്റീജിന് 74.50 ലക്ഷം രൂപ. എഫ് - പെയ്സ് 3.01 ഡീസല്‍ ആര്‍. സ്പോര്‍ട്ടിന് 1.0235 കോടി രൂപ വരും. ഇതിന്റെ തന്നെ പരിമിതമായ ഫസ്റ്റ് എഡിഷന്‍ മോഡലിന് 1.12 കോടി രൂപയാണ് വില. 

jaguar

6.2 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള കരുത്തുണ്ട് എഫ് - പെയ്സ് ആര്‍. സ്പോര്‍ട്ട് മോഡലുകള്‍ക്ക്. പ്രീമിയം ക്വാളിറ്റി മെറ്റീരിയലുകളില്‍ തീര്‍ത്ത ആഢംബര ക്യാമ്പിനാണ് എസ്.യു.വി ശ്രേണിയിലെ കരുത്തനുള്ളത്. 650 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. 

നിലവില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ ആഢംബര വാഹനങ്ങള്‍ക്ക് ഒരു ശതമാനം വിഹിതം മാത്രമാണുള്ളത്‌. ഏറെ വില്‍പ്പനയുള്ള എസ്.യു.വി സെഗ്മെന്റിലേക്കുള്ള കടന്നുവരവിലൂടെ കമ്പനിയുടെ വിപണി വിഹിതം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ജാഗ്വാര്‍.

jaguar f pace