ലക്ട്രിക് കാര്‍ ശ്രേണിയില്‍ വേറിട്ട പരീക്ഷണത്തിനൊരുങ്ങുകയാണ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വര്‍. 1960-കളില്‍ പുറത്തിറക്കിയ സ്‌പോര്‍ട്‌സ് കാറായ ഇ-ടൈപ്പ് സീറോ കാറുകളുടെ മാതൃകയിലാണ് ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തുന്നത്. 

ഡിസൈനിലും രൂപത്തിലും, പ്രകടനത്തിലും 1960-കളില്‍ പുറത്തിറങ്ങിയ ഇ-ടൈപ്പ് കാറുകളെക്കാള്‍ മികച്ചതായിരിക്കും ഇപ്പോള്‍ പുറത്തിറങ്ങുന്ന ഇലക്ട്രിക് കാറുകള്‍ എന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. വാഹനത്തിന്റെ സൈസില്‍ മാറ്റമുണ്ടാകില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നവീനമായ ചില ഫീച്ചറുകളും ഇ-ടൈപ്പ് ഇലക്ട്രിക് കാറില്‍ ഒരുക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളാണ് വാഹനത്തിന് പുതുതലമുറ ഭാവം നല്‍കുന്നത്. 

ജാഗ്വര്‍ ഐ-പീസാണ് ഇ-കാറിന്റെ മോട്ടോറും ബാറ്ററിയും വികസിപ്പിക്കുന്നത്. 40 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയും 295 ബിഎച്ച്പി മോട്ടോറുമാണ് ഇ-ടൈപ്പ് സീറോ കാറിന് കരുത്ത് നല്‍കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താന്‍ 274 കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ഒരു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. ഈ വാഹനം പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും ഏഴ് സെക്കന്റ് മതിയെന്നാണ് സൂചന.