ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ മുളകൊണ്ട് നിർമിച്ച കാർ.
ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജ് മെക്കാനിക്കല്‍ വിഭാഗത്തിലെ 15 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ചത് മുളകൊണ്ടുള്ള വൈദ്യുത കാര്‍. വ്യവസായ ഭീമന്മാരായ ഷെല്‍ നടത്തിയ എക്കോ മാരത്തോണ്‍ ഏഷ്യയില്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര പുരസ്കാരം.
3000 ഡോളറും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സര്‍ക്കുലര്‍ ഇക്കണോമി അവാര്‍ഡാണ് ബാര്‍ട്ടണ്‍ ഹില്ലിലെ വിദ്യാര്‍ഥികള്‍ക്കു ലഭിച്ചത്. ഷെല്‍ ഏഷ്യ മത്സരത്തില്‍ കേരളത്തില്‍ നിന്ന് ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ഏക ടീമാണിത്.
ഡോ. എം.രാജിയുടെ നേതൃത്വത്തില്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ബാംബൂ ഗവേഷണ കേന്ദ്രത്തിന്റെയും ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ബാംബൂ പെക്കര്‍' എന്ന കമ്പനിയുടെയും സഹായത്തോടെയാണ് 90 ശതമാനവും മുള ഉപയോഗിച്ച് നിര്‍മിച്ച കാര്‍. 'സെന്ന' എന്നാണ് കാറിന്റെ പേര്.
അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി അഭിനവ് പി.ശേഖറാണ് ടീമിന്റെ മാനേജര്‍. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.സുരേഷ്, അധ്യാപകരായ ഡോ. അനീഷ് കെ.ജോണ്‍, ഡോ. കെ. ജയരാജ്, ഡോ. ബിജുലാല്‍ എന്നിവര്‍ യുവപ്രതിഭകള്‍ക്കു പിന്തുണ നല്കി.
സന്ദീപ് സുനില്‍, സെബാസ്റ്റ്യന്‍ ജോസഫ്, ആദര്‍ശ് എസ്. മൂസത്, വരുണ്‍ എസ്., അഗസ്റ്റിന് രാജു, മിഥുന് ആര്., നവനീത് വി., അക്ഷയ് പ്രവീണ്‍, കെവിന് ഫെലീഷ്യസ്, അന്‍സാര്‍ എ., ഇന്ദ്രജിത്ത് ബി., അര്ജ്ജുന് എല്‍.എസ്., കല്യാണി എസ്.കുമാര്‍, അജയ് എ. എന്നിവരാണ് ടീം പ്രവേഗ അംഗങ്ങള്‍.
Content Highlights: International Award For Bamboo Electric Car Made By Students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..