പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര, അവരുടെ വാഹനങ്ങള്‍ ഒരു കമ്പനിയില്‍ ലയിപ്പിക്കുന്നു. ഇതിന്റെ ആദ്യ ചുവടുവയ്പ്പ് എന്നോണം മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഇലക്ട്രിക് മാതൃകമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ലയിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.
ഇന്ത്യന്‍ നിരത്തുകള്‍ക്ക് ആദ്യമായി വൈദ്യുത വാഹനങ്ങള്‍ സമ്മാനിച്ചത് ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയാണ്. അതുകൊണ്ട് തന്നെ വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിനും കൂടുതല്‍ സാങ്കേതിക കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും ഈ തീരുമാനം ഗുണം ചെയ്യുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.
ഇലക്ട്രിക് വാഹനങ്ങളുടെ കമ്പനിയും പ്രധാന നിര്‍മാതാക്കള്‍ക്ക് കീഴില്‍ എത്തുന്നതോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉത്പന്ന നിര കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തലുകള്‍. പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കാനും ഈ ലയനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ എന്ന ആശയത്തിന് തുടക്കം കുറിച്ചത് മഹീന്ദ്രയാണ്. ഇതിനാവശ്യമായ സാങ്കേതികവിദ്യയും മഹീന്ദ്ര വികസിപ്പിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടന്ന മഹീന്ദ്രയുടെ 32,000-ത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ വാഹന വ്യവസായത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഭാവിയില്‍ ഈ വ്യവസായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം പ്രധാന കമ്പനിയുടെ കീഴില്‍ എത്തിക്കുന്നതെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരീകര്‍ പറഞ്ഞു.
Content Highlights: In-principle approval granted for consolidation of Mahindra Electric with Mahindra & Mahindra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..