ബിഎംഡബ്യു, ബെന്‍സ് ഇ.വികളെ വെല്ലാന്‍ ഒരു ഇന്ത്യന്‍ ഇലക്ട്രിക് എസ്‌യുവി; പ്രവേഗ് ഡിഫൈ വിപണിയില്‍


Photo: Pravaig Dynamics

ന്ത്യന്‍ നിരത്തുകളില്‍ മിന്നിപ്പായാന്‍ പോകുന്ന ഇലക്ട്രിക്ക് കാറുകളുടെ നിരയവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ പ്രവൈഗ് ഡൈനാമിക്‌സ് എന്ന ബെംഗളൂരു ആസ്ഥാനമായ കമ്പനിയാണ് തങ്ങളുടെ ഇലക്ട്രിക് എസ്.യു.വി വിപണിയിലെത്തിച്ചിരിക്കുന്നത്. പ്രവൈഗ് ഡിഫൈ എന്ന് പേരിട്ടിരിക്കുന്ന എസ്.യു.വിക്ക് 500 കിലോമീറ്റര്‍ എന്ന മോഹിപ്പിക്കുന്ന റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ ഡിസൈന്‍ ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത വാഹനത്തിന്റെ വില 39.5 ലക്ഷം (എക്‌സ് ഷോറൂം) രൂപയാണ്.

പ്രീമിയം ഇലക്ട്രിക് എസ്.യുവി സെഗ്‌മെന്റില്‍ പുറത്തിറക്കിയിരിക്കുന്ന വാഹനത്തിന്റെ എതിരാളികള്‍ ബി.എം.ഡബ്യു ഐ.എക്‌സ്, കിയ ഇ.വി6, മെഴ്‌സിഡിയസ് ബെന്‍സ് ഇ.ക്യു.സി എന്നിവയാണ്. 51000 രൂപയടച്ച് ഉപഭോക്താക്കള്‍ക്ക് ഇന്നുമുതല്‍ പ്രവേഗ് ഡിഫൈ ബുക്ക് ചെയ്യാം.

ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 0-80 ശതമാനം മുപ്പത് മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. 210 കിലോ മീറ്റര്‍ ടോപ് സ്പീഡുള്ള വാഹനം 0-100 കിലോമീറ്റര്‍ വേഗത 4.9 സെക്കന്റ് കൊണ്ട് കൈവരിക്കും. 402 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കുന്ന എസ്.യു.വിയുടെ മാക്‌സിമം ടോര്‍ക്ക് 620 എന്‍.എം ആണ്. രണ്ടരലക്ഷം കിലോമീറ്റര്‍ ദൂരം വരെ ബാറ്ററി നിലനില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

റേഞ്ച് റോവര്‍ ഇവോക്കിനെ അനുസ്മരിപ്പിക്കുന്നതാണ് പ്രവൈഗ് ഡിഫൈയുടെ ഡിസൈന്‍. വയര്‍ലെസ് കണക്ടിവിറ്റി സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 15.6 ഇഞ്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പ്രവേഗ് മള്‍ട്ടി ഫെയ്‌സ് യു.ഐ, പ്രവേഗ് കണക്ടിവിറ്റി പാക്കേജ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളാണ് വാഹനത്തിനകത്തെ ആകര്‍ഷകമാക്കുന്നത്. സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കുന്ന വാഹനങ്ങളായിരിക്കും പ്രവൈഗില്‍ നിന്നെത്തുകയെന്ന് മുമ്പ് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ എത്തിക്കാനായി ബെംഗളൂരു ആസ്ഥാനമായി 2020ല്‍ ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പാണ് പ്രവൈഗ് ഡൈനൈാമിക്‌സ്. ഇതിനുപിന്നാലെ തന്നെ 2020 ഡിസംബര്‍ മാസത്തില്‍ തന്നെ എക്സ്റ്റിങ്ഷന്‍ എം.കെ.1 എന്ന പേരില്‍ ഒരു പ്രീമിയം ഇലക്ട്രിക് കാറും പ്രവൈഗ് പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന റേഞ്ചും മറ്റ് ഇലക്ട്രിക് മോഡലുകളെ പിന്നിലാക്കുന്ന വേഗതയുമാണ് പ്രവൈഗിന്റെ വാഹനങ്ങള്‍ക്ക് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.

Content Highlights: Indian EV startup, Pravaig Dynamics, has launched a fully indigenous and electric SUV Defy’


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented