അജിങ്ക്യ രഹാനെ പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: Social Media
മാരുതിയുടെ വാഗണ്‍ആര്‍ ഓടിച്ച് തുടങ്ങിയ തന്റെ യാത്രകള്‍ ഔഡിയിലേക്കും അവിടെ നിന്ന് ബി.എം.ഡബ്ല്യുവിലും എത്തി നില്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ അജിങ്ക്യ രഹാന. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ പ്രീമിയം സെഡാന് മോഡലായ സിക്സ് സീരീസാണ് അജിങ്ക്യ രാഹാനെയുടെ ഗ്യാരേജില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പുത്തന്‍ ആഡംബര വാഹനം.
സിക്സ് സീരീസിലെ 630i എം സ്പോട്ട് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. സോബര്‍ വൈറ്റ് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് 69.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബി.എം.ഡബ്ല്യു സിക്സ് സീരീസിലൂടെ അജിങ്ക്യ രഹാനയ്ക്ക് ആനന്ദകരമായ യാത്രയും മികച്ച ഡ്രൈവിങ്ങ് അനുഭവം നല്കാന് സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുംബൈയിലെ ബി.എം.ഡബ്ല്യു ഡീലര്‍ഷിപ്പായ ഇന്‍ഫിനിറ്റി കാര്‍സ് പറഞ്ഞു.
630ശ എം സ്പോട്ട്, 620റ ലക്ഷ്വറി ലൈന്‍, 630റ എം സ്പോട്ട് എന്നീ മൂന്ന് വേരിയന്റുകളിലാണ് 6 സീരീസ് നിരത്തുകളില്‍ എത്തുന്നത്. ബി.എം.ഡബ്ല്യുവിന്റെ സിഗ്നേച്ചര്‍ ഗ്രില്ല്, ലേസര്‍ ലൈറ്റുകളുള്ള വീതി കുറഞ്ഞ എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്.എല്‍, തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മുഖഭാവത്തിന് ആഡംബരമേകുന്നത്. ഫ്രയിംലെസ് വിന്‍ഡോ നല്‍കിയിട്ടുള്ളത് വശങ്ങളെ കൂടുതല്‍ മികച്ചതാകുന്നുണ്ട്.
2.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്ജിന് 258 പി.എസ്. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ എന്ജിന് 190 പി.എസ്. പവറും 400 എന്‍.എം. ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജില്‍ 265 പി.എസ്. പവറും 620 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Indian cricketer Ajinkya Rahane buys BMW 6Series, BMW 6 Series, Ajinkya Rahane
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..