13.5 കോടിയുടെ രണ്ട് റോള്‍സ് റോയിസ് ഫാന്റം; അംബാനിയുടെ ഈ ദീപാവലി കൂടുതല്‍ കളറാണ് | Video


അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും വില കൂടിയ വാഹനമാണ് റോള്‍സ് റോയിസ് ഫാന്റം ഇ.ഡബ്ല്യു.വി.

റോൾസ് റോയിസ് ഫാന്റം, മുകേഷ് അംബാനി | Photo: Social Media, PTI

ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുന്നതിനായി പുതിയ അത്യാഡംബര വാഹനങ്ങള്‍ ഗ്യാരേജിലെത്തിച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ആഡംബര വാഹനങ്ങള്‍ അരങ്ങ് വാഴുന്ന അംബാനി ഗ്യാരേജില്‍ രണ്ട് റോള്‍സ് റോയിസ് ഫാന്റം മോഡലുകളാണ് പുതുതായി എത്തിയിരിക്കുന്നത്. ഒരു വാഹനം അദ്ദേഹത്തിന്റെ മുംബൈയിലെ യാത്രകള്‍ക്കും മറ്റൊന്ന് ഗുജറാത്തിലെ യാത്ര ആവശ്യങ്ങള്‍ക്കുമായാണ് വാങ്ങിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് യാത്രകള്‍ക്കായി വാങ്ങിയ വാഹനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുംബൈ സെന്‍ട്രലില്‍ ഒക്‌ബോര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഗുജറാത്തിലെ ജാംനഗറിലാണ് റിലയന്‍സിന്റെ ഏറ്റവും വലിയ റിഫൈനറിയുള്ളത്. അങ്ങോട്ടുള്ള അംബാനിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യാത്രകള്‍ക്കായാണ് റോള്‍സ് റോയിസ് ഫാന്റം വാങ്ങിയിരിക്കുന്നതെന്നും വിവരമുണ്ട്.ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അംബാനിയുടെ ഗുജറാത്തിലേക്കുള്ള പുതിയ ഫാന്റം ഒരുങ്ങിയിട്ടുള്ളത്. ജൂബിലി സില്‍വറും ബൊഹീമിയന്‍ റെഡും ചേര്‍ന്നാണ് ഈ വാഹനത്തിന് അഴകേകുന്നത്. അതേസമയം, മുംബൈയിലെ ഉപയോഗത്തിനെത്തിയ ഫാന്റം മൂണ്‍സ്റ്റോണ്‍ പേള്‍ നിറത്തിലാണ് തീര്‍ത്തിരിക്കുന്നത്. ഫാന്റത്തിന്റെ എക്‌സ്റ്റെന്റഡ് വീല്‍വേസ് പതിപ്പാണ് രണ്ട് വാഹനങ്ങളും. ആകാശ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി മറ്റൊരു ഫാന്റം ഇ.ഡബ്ല്യു.വിയും അംബാനി സ്വന്തമാക്കിയിരിക്കുന്നു.

അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും വില കൂടിയ വാഹനമാണ് റോള്‍സ് റോയിസ് ഫാന്റം ഇ.ഡബ്ല്യു.വി. 13.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഓണ്‍റോഡ് വില. ഇത്തരത്തിലുള്ള മൂന്ന് വാഹനങ്ങളാണ് അംബാനിയുടെ വാഹന ശേഖരത്തിലുള്ളത്. റോള്‍സ് റോയിസിന്റെ അത്യാഡംബര വാഹനങ്ങളിലൊന്നായ ഫാന്റത്തിന്റെ എട്ടാം തലമുറ മോഡലാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഫോര്‍ കോര്‍ണര്‍ എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, അത്യാധുനിക ഷാസി കണ്‍ട്രോള്‍ സിസ്റ്റം, തുടങ്ങി നിരവധി പ്രത്യേകതകള്‍ കാറിനുണ്ട്.

6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് കരുത്ത് പകരുക. 5000 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി പവറും 1700 ആര്‍പിഎമ്മില്‍ 900 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനെയാണ് എന്‍ജിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുക. 5.3 സെക്കന്‍ഡുകള്‍കൊണ്ടുതന്നെ നിശ്ചലാവസ്ഥയില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണെങ്കിലും അതിവേഗ ട്രാക്കുകളില്‍ വേഗം ഇതിലും കൂടും.

Content Highlights: Indian Business Man Mukesh Ambani Buys Two Rolls Royce Phantom EWB During Diwali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


image

1 min

ഫുട്‌ബോള്‍ ലഹരിയാകരുത്, കട്ടൗട്ടുകള്‍ ദുര്‍വ്യയം, പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - സമസ്ത

Nov 25, 2022

Most Commented