എയര്‍ഫോഴ്‌സിനൊപ്പം ഇനി ടാറ്റ നെക്‌സോണ്‍ ഇ.വിയും; പടിപടിയായി വാഹനങ്ങളെല്ലാം ഇലക്ട്രിക്കാകും


ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് ലഭിച്ച ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ ബാച്ച് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി ഫ്‌ളാഗ്ഓഫ് ചെയ്തു.

എയർ ഫോഴ്‌സിന്റെ ആദ്യ ബാച്ച് ഇലക്ട്രിക് വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു | Photo: Indian Air Force

ലിനീകരണ മുക്തമായ ഗതാഗതം എന്ന ഇന്ത്യയുടെ വലിയ ലക്ഷ്യത്തിനൊപ്പം കൈകോര്‍ത്ത് രാജ്യത്തെ എയര്‍ ഫോഴ്‌സും. സേന ഉദ്യോഗസ്ഥരുടെ യാത്രകള്‍ക്കും മറ്റുമായി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുള്ള ഇലക്ട്രിക് മോഡല്‍ നെക്‌സോണ്‍ ഇ.വിയാണ് എയര്‍ ഫോഴ്‌സില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധന സേനയിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിന്റെ തുടക്കമെന്നാണ് എയര്‍ ഫോഴ്‌സില്‍ എത്തിയ ഈ വാഹനങ്ങളെ വിശേഷിപ്പിക്കുന്നത്.

ഗ്രീന്‍ മൊബിലിറ്റി എന്ന ലക്ഷ്യത്തിനായി രാജ്യത്തെ എല്ലാ സായുധ സേനയ്ക്കും ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. സേനയിലേക്ക് എത്തുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ ബാച്ച് ഡല്‍ഹിയിലായിരിക്കും നല്‍കുക എന്നാണ് അടുത്തിടെ പ്രതിരോധനം മന്ത്രാലയം അറിയിച്ചിരുന്നത്. വാഹനങ്ങളുടെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും വാഹനങ്ങള്‍ മറ്റ് യൂണിറ്റുകളിലേക്ക് നല്‍കുകയെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചിരുന്നു.ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് ലഭിച്ച ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ ബാച്ച് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി ഫ്‌ളാഗ്ഓഫ് ചെയ്തു. ഇലക്ട്രിക് കാറുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എയര്‍ ഫോഴ്‌സ് ബേസുകളില്‍ ഇലക്ട്രിക് ചാര്‍ജിങ്ങ് പോയന്റുകളും ഒരുക്കിയിട്ടുണ്ട്. കാലപ്പഴക്കം കൊണ്ടോ തകരാര്‍ സംഭവിച്ചോ മാറ്റുന്ന വാഹനങ്ങള്‍ക്ക് പകരം ഇനി ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കും സേനയില്‍ എത്തുകയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഇ.വി, നെക്‌സോണ്‍ ഇ.വി. മാക്‌സ് എന്നീ രണ്ട് മോഡലുകളിലാണ് നെക്‌സോണ്‍ ഇലക്ട്രിക് എത്തുന്നത്. സിപ്‌ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്‌സോണ്‍ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിലൂടെ 312 കിലോമീറ്ററാണ് നെക്‌സോണ്‍ ഇ.വി സഞ്ചരിക്കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 437 കിലോമീറ്ററാണ് നെക്‌സോണ്‍ ഇ.വി. മാക്‌സ് നല്‍കുന്ന റേഞ്ച്. 40.5 kWh ലിഥിയം അയേണ്‍ ബാറ്ററി പാക്കിനൊപ്പം പെര്‍മനന്റ് മാഗ്നെറ്റ്‌ സിംക്രണസ് എ.സി. മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 141 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9.0 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഈ വാഹനത്തിന് സാധിക്കും. റെഗുലര്‍ ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Content Highlights: Indian Air force got first batch of Tata Nexon EV, Electric Vehicle For Indian Air Force


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented