നിരത്തില്‍ തിരിച്ചെത്തുന്നു ഇന്ത്യയുടെ സ്വന്തം അംബാസഡര്‍; രണ്ടാം വരവ് അംബാസഡര്‍ 2.0 ആയി


പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്നതും ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗവുമാണ് അംബാസഡര്‍ എന്ന വാഹനം.

അംബാസിഡർ കാർ | Photo: AFP/Prakash SINGH

ന്ന് നിരത്തുകളില്‍ കാണുന്ന വമ്പന്‍ കാറുകള്‍ക്ക് മുമ്പ് ഒരു കാലമുണ്ടായിരുന്നു. ഇന്ത്യക്കാര്‍ക്ക് കാര്‍ എന്നാല്‍ അംബാസഡര്‍ ആയിരുന്ന കാലം. സാധാരണക്കാര്‍ മുതല്‍ പ്രധാനമന്ത്രി വരെ ഉപയോഗിച്ചിരുന്ന വാഹനം. എന്നാല്‍, പുതുതലമുറ വാഹനങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍ സാധിക്കാതെ വന്നതോടെ 2014-ല്‍ നിരത്തൊഴിഞ്ഞ ഇന്ത്യയുടെ എക്കാലത്തേയും നൊസ്റ്റാള്‍ജിയയായ അംബാസഡര്‍ നിരത്തുകളില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങളിലാണെന്ന് റിപ്പോര്‍ട്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വാഹനം നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അംബാസിസര്‍ 2.0 എന്ന പേരിലായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. ഫ്രഞ്ച് കമ്പനിയായ ഗ്രൂപ്പ് പി.എസ്.എയുടെ ഉടമസ്ഥതയിലാണ് അംബാസഡര്‍ എന്ന ബ്രാന്റിപ്പോള്‍. എന്നാല്‍, പുതിയ വാഹനം എത്തുന്നത് ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (എച്ച്.എം.എഫ്.സി.ഐ)- പ്യൂഷെ എന്നീ കമ്പനികളുടെ സംയുക്തമായായിരിക്കും ഈ വാഹനം എത്തിക്കുകയെന്നാണ് വിവരം.

അംബാസഡര്‍ കാര്‍ | ഫോട്ടോ: മാതൃഭൂമി

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ഈ വാഹനം നിര്‍മിക്കുകയെന്നാണ് സൂചന. എച്ച്.എം.എഫ്.സി.ഐയുടെ സഹസ്ഥാപനമായ സി.കെ. ബിര്‍ള ഗ്രൂപ്പാണ് ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പുതിയ ലുക്കില്‍ അംബി എത്തിക്കാനുള്ള ശ്രമിത്തിലാണ് കമ്പനി. മെക്കാനിക്കല്‍ ഡിസൈന്‍ പ്രവര്‍ത്തനങ്ങളെല്ലാം അവസാന ഘട്ടത്തിലാണെന്നും എച്ച്.എം. ഡയറക്ടര്‍ ഉത്തം ബോസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്നതും ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗവുമാണ് അംബാസഡര്‍ എന്ന വാഹനം. സ്വാതന്ത്ര്യത്തിന് മുമ്പാണ് അംബാസഡറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഗുജറാത്തില്‍ ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത വര്‍ഷം കമ്പനി വെസ്റ്റ് ബംഗാളിലേക്ക് മാറുകയും അംബാസഡര്‍ എന്ന വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് വാഹനമായ മോറിസ് ഓക്‌സ്‌ഫോര്‍ഡ് മാതൃകയിലായിരുന്നു ആദ്യ കാര്‍ ഒരുങ്ങിയത്.

അംബാസഡര്‍ കാര്‍ | Photo: AFP

മൂന്ന് പതിറ്റാണ്ടുകള്‍ ബെസ്റ്റ് സെല്ലിങ്ങ് പട്ടം വരിച്ചിരുന്ന ഈ വാഹനം 80 കളിലും 90-കളിലും പ്രതാപത്തോടെയാണ് നിലനിന്നിരുന്നത്. 80-കളില്‍ പോലും 20,000 വാഹനങ്ങള്‍ വിറ്റിരുന്ന സ്ഥാനത്ത് 2000 ആയപ്പോഴേക്കും വില്‍പ്പന 2000-ലേക്ക് കുറയുന്നതിനാണ് നിര്‍മാതാക്കള്‍ സാക്ഷ്യം വഹിച്ചത്. ഒടുവില്‍ 2014 സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനത്തിന്റെ ഉത്പാദനം ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് അവസാനിപ്പിക്കുകയും, 2017 അംബാസഡര്‍ ബ്രാന്റ് ഫ്രഞ്ച് കമ്പനിയായ പ്യൂഷെയ്ക്ക് വില്‍ക്കുകയും ചെയ്തു.

ഗ്രൂപ്പ് പി.എസ്.എയുടെ കീഴില്‍ അംബാസഡര്‍ പുനര്‍ജനിക്കുമെന്നാണ് ഇന്ത്യയിലെ അംബി ഫാന്‍സ് ഉറച്ച് വിശ്വസിച്ചിരുന്നത്. എന്നാല്‍, പി.എസ്.എയുടെ തന്നെ സിട്രോണ്‍ എന്ന വാഹനമാണ് ഇന്ത്യയില്‍ എത്തിയത്. 2021-ന്റെ തുടക്കത്തില്‍ സി5 എയര്‍ക്രോസ് എന്ന വാഹനവുമായാണ് സിട്രോണ്‍ ഇന്ത്യയില്‍ എത്തിയത്. അവരുടെ രണ്ടാമത്തെ മോഡലും ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങിയതിന് പിന്നാലെയാണ് അംബാസഡറിന്റെ മടങ്ങി വരവ് സംബന്ധിച്ച് സൂചനകളും പുറത്തുവരുന്നത്.

Source: The Times Of India

Content Highlights: India's own ambassador coming back on road, new model to be named as Ambassador 2.0

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented