ഒടുവിലെ പോളോയും വിറ്റു; ഫോക്‌സ്‌വാഗണ്‍ പോളോ ഇനി നിറമുള്ള ഓര്‍മ മാത്രം | Video


2010-ല്‍ അവതരിപ്പിച്ച ഈ വാഹനം കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം യൂണിറ്റ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുള്ളത്.

ഫോക്‌സ്‌വാഗൺ പോളോ | Volkswagen

ന്ത്യന്‍ നിരത്തുകളില്‍ ഒരു പതിറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന ഫോക്‌സ്‌വാഗണ്‍ പോളോയുടെ പ്രയാണം അവസാനിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പോളോയുടെ വില്‍പ്പന അവസാനിപ്പിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ പോളോ ലെജന്‍ഡ് എന്ന മോഡലിന്റെ അവസാനിത്തെ യൂണിറ്റിന്റെ വില്‍പ്പനയും പൂര്‍ത്തിയായതോടെ ഇന്ത്യയില്‍ പോളോ യുഗം അവസാനിച്ചിരിക്കുകയാണ്. ഹരിയാനയിലെ ബല്ലാബ്ഗഡ് സ്വദേശിയാണ് പോളോയുടെ ഇന്ത്യയിലെ അവസാന യൂണിറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച വാഹനമാണ് പോളോ എന്ന ഹാച്ച്ബാക്ക്. ഇന്ത്യയില്‍ 2010-ല്‍ അവതരിപ്പിച്ച ഈ വാഹനം കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം യൂണിറ്റ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുള്ളത്. ഫോക്‌സ്‌വാഗണ്‍ നിര്‍മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച സമയത്ത് പോലും പ്രതിമാസം 3000 ബുക്കിങ്ങുകള്‍ ഈ വാഹനത്തിന് ലഭിക്കുന്നുണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു.

പോളോയുടെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തുന്നതിന് മുന്നോടിയായി ലെജന്റ് ലിമിറ്റഡ് എഡിഷന്‍ എന്ന പേരില്‍ 700 പോളോ കാറുകളാണ് ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ എത്തിച്ചത്. പോളോയുടെ അവസാന ലിമിറ്റഡ് എഡിഷന്‍ എന്ന ഖ്യാതിയുമായി ഇറങ്ങിയ ഈ വാഹനത്തില്‍ ബോഡി ഗ്രാഫിക്സ്, ബ്ലാക്ക് സ്‌പോയിലര്‍ തുടങ്ങിയ ഏതാനും സൗന്ദര്യവര്‍ധക ഫീച്ചറുകളാണ് നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളത്. 10.25 ലക്ഷം രൂപയായിരുന്നു ഈ പ്രത്യേക പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

1.0 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഫോക്സ്വാഗണ്‍ പോളോയുടെ ഹൃദയം. ഇത് 108 ബി.എച്ച.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മുമ്പ് പോളോയുടെ ഡീസല്‍ എന്‍ജിന്‍ പതിപ്പും വിപണിയില്‍ എത്തിയിരുന്നു. മാനുവല്‍- ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് പോളോയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കിയ വാഹനവുമായിരുന്നു പോളോ.

ഫോക്‌സ്‌വാഗണിന്റെ ബ്രാന്റില്‍ തന്നെ ഏറ്റവുമധികം ജനപ്രീതി സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് പോളോ. രാജ്യാന്തര വിപണികളിലെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ എത്തിയത്. സ്‌പോര്‍ട്ടി ഡിസൈന്‍, ശക്തമായ സുരക്ഷ, രസകരമായ ഡ്രൈവിങ്ങ് എന്നി സവിശേഷതകള്‍ കൊണ്ട് യുവാക്കളുടെ ഇഷ്ടവാഹനമായി മാറാനും പോളോയിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെങ്കിലും മറ്റ് വിപണികളിലേക്കുള്ള കയറ്റുമതി തുടരുമെന്നാണ് വിവരം.

അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി പോളോയുടെ സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ ബ്രാന്റ് ഡയറക്ടര്‍ ആശിഷ് ഗുപ്ത അറിയിച്ചിരുന്നത്. കഴിഞ്ഞ ആറുമാസംകൊണ്ട് പോളോയുടെ റീസെയില്‍ മൂല്യം കൂടിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇന്ത്യയിന്‍ നിന്ന് പോളോ പിന്‍വലിക്കുന്ന ആഘോഷ നിറവിലായിരിക്കണുള്ളത് കൊണ്ടാണ് ലെജന്റ് ലിമിറ്റഡ് എഡിഷന്‍ ഇറക്കി കൊണ്ട് വില്‍പ്പന അവസാനിപ്പിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

Source: Cartoq

Content Highlights: India's last Volkswagen polo legend edition delivered to customer, Volkswagen Polo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented