ആദ്യ മാരുതി 800-ന് പുനര്‍ജന്മം; ഇനി തലയെടുപ്പോടെ സുസുക്കി ആസ്ഥാനത്ത്


അപ്പോഴത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയാണ് ആദ്യ മാരുതി 800-ന്റെ താക്കോല്‍ ഹര്‍പാല്‍ സിങ്ങിന് കൈമാറിയത്.

ശശങ്ക് ശ്രീവാസ്തവ പങ്കുവെച്ച ചിത്രം | Photo: Social Media

ന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വാഹനമാണ് മാരുതി 800. ഇന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ച മോഡല്‍. ഒരു പതിറ്റാണ്ടിന് മുമ്പ് നിരത്തൊഴിഞ്ഞിരുന്നെങ്കിലും ഇന്നും ഈ വാഹനത്തിന്റെ ആരാധകവൃന്ദത്തിന് കുറവ് വന്നിട്ടില്ല. ഈ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ് മാരുതിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവെച്ചത്.

മാരുതി സുസുക്കിയുടെ ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള ആദ്യ 800-ന്റെ ചിത്രമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 1983-ല്‍ പുറത്തിറക്കിയ ഈ ആദ്യ വാഹനം 39 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേരൂപത്തിലാണ് ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത്. മാരുതി സുസുക്കിയുടെ ആദ്യ രൂപമായ മാരുതി ഉദ്യോഗ് ലിമിറ്റഡില്‍ നിന്നാണ് ഈ വാഹനം 1983-ല്‍ പുറത്തിറങ്ങിയത്. മാരുതിയുടെ ഹരിയാനയിലെ പ്ലാന്റിലാണ് ഈ വാഹനം നിര്‍മിച്ചത്.

മാരുതി നിര്‍മിച്ച 800 എന്ന കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ ആദ്യ യൂണിറ്റ് ഡല്‍ഹിയില്‍ നിന്നുള്ള ഹര്‍പാല്‍ സിങ്ങ് എന്ന വ്യക്തിയാണ് സ്വന്തമാക്കിയത്. മാരുതിയുടെ വാഹന നിര്‍മാണശാല ഉദ്ഘാടനം ചെയ്യാനെത്തിയ അപ്പോഴത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയാണ് ആദ്യ മാരുതി 800-ന്റെ താക്കോല്‍ ഹര്‍പാല്‍ സിങ്ങിന് കൈമാറിയത്. DIA 6479 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ച ഈ വാഹനം അദ്ദേഹം മരണം വരെ കൈമാറിയിരുന്നില്ല.

എന്നാല്‍, 2010-അദ്ദേഹം മരിച്ചതോടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വാഹനവും അനാഥമാകുകയായിരുന്നു. പരിപാലനം ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ തുരുമ്പെടുത്ത് നശിക്കുന്ന വാഹനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചിത്രം കണ്ട് പലരും ഇത് സ്വന്തമാക്കാന്‍ എത്തിയെങ്കിലും ഇതിനെ പ്രവര്‍ത്തനക്ഷമമാക്കുന്നത് ശ്രമകരവുമായിരുന്നു. ഒടുവില്‍ ഈ വാഹനത്തിന്റെ നിര്‍മാതാക്കളായ മാരുതി തന്നെ ആദ്യ 800-നെ തേടി എത്തി.

നിര്‍മാണ ഘട്ടത്തില്‍ ഈ വാഹനത്തില്‍ ഉപയോഗിച്ചിരുന്ന പാര്‍ട്‌സുകള്‍ തന്നെ ഉപയോഗിച്ച് ആദ്യ മാരുതി 800-ന് മാരുതി സുസുക്കി പുനര്‍ജന്മം നല്‍കുകയായിരുന്നു. പഴമയുടെ എല്ലാ സൗന്ദര്യങ്ങളും നല്‍കി ഒരുക്കിയ ഈ വാഹനം പക്ഷെ പ്രായാധിക്യം മൂലം നിരത്തുകളില്‍ ഇറക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേതുടര്‍ന്ന് ഈ വാഹനം മാരുതിയുടെ ചരിത്ര സ്മാരകമായി മാരുതി സുസുക്കിയുടെ മുഖ്യ ആസ്ഥാനത്ത് പ്രദര്‍ശനത്തിന് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1983-ല്‍ പുറത്തിറങ്ങിയ മാരുതി 800 എന്ന മോഡല്‍ ആ കാലത്ത് എസ്.എസ്.80 എന്ന പേരിലാണ് അറിയിപ്പെട്ടിരുന്നത്. 796 സി.സി. മൂന്ന് സിലിണ്ടര്‍ കാര്‍ബുറേറ്റഡ് എന്‍ജിനായിരുന്നു ഈ വാഹനത്തില്‍ നല്‍കിയിരുന്നത്. പിന്നീട് എന്‍ജിനില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയിലേക്ക് മാറുകയായിരുന്നു. ഒടുവില്‍ 2014-ല്‍ നിര്‍മാണം അവസാനിപ്പിക്കുന്ന കാലഘട്ടത്തില്‍ 796 സി.സി. എഫ്8ഡി എന്‍ജിനായിരുന്നു മാരുതി 800-ന്റെ ഹൃദയം.

Content Highlights: India’s first Maruti 800 restored and displayed at Maruti Suzuki headquarters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented