75 പൈസക്ക് ഒരു കിലോ മീറ്റര്‍, 200 കിലോ മീറ്റര്‍ റേഞ്ചും; ഏറ്റവും വില കുറഞ്ഞ ഇ.വിയായി ഈസ്‌-ഇ


വില കുറവും വലിപ്പത്തില്‍ കുഞ്ഞനുമാണെങ്കിലും ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന മുഖമുദ്രയായ റേഞ്ചില്‍ വമ്പനായാണ് ഇസ്-ഇ. എത്തിയിരിക്കുന്നത്.

പി.എം.വി. ഇസ്-ഇ ഇലക്ട്രിക് കാർ | Photo: PMV

ന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന ടാറ്റ ടിഗോറിന്റെ റെക്കോഡ് തകര്‍ത്ത് പുതിയ ഒരു ഇലക്ട്രിക് വാഹനം ഉദയം ചെയ്തിരിക്കുകയാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി പി.എം.വിയാണ് ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനം പുറത്തിറക്കിയിരിക്കുന്നത്. മൈക്രോ കാറായി വിപണിയില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് മോഡലിന് ഈസ്‌-ഇ എന്നാണ് നിര്‍മാതാക്കള്‍ പേര് നല്‍കിയിരിക്കുന്നത്.

വില കുറവും വലിപ്പത്തില്‍ കുഞ്ഞനുമാണെങ്കിലും ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന മുഖമുദ്രയായ റേഞ്ചില്‍ വമ്പനായാണ് ഈസ്‌-ഇ. എത്തിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോ മീറ്റര്‍, 160 കിലോ മീറ്റര്‍, 200 കിലോ മീറ്റര്‍ എന്നിങ്ങനെ റേഞ്ചുകള്‍ നല്‍കുന്ന മൂന്ന് വേരിയന്റുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിലെ അടിസ്ഥാന മോഡലിന് 4.79 ലക്ഷം രൂപയും മറ്റ് രണ്ട് വേരിയന്റുകള്‍ക്ക് യഥാക്രമം 6.79 ലക്ഷവും 7.79 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.





ഇന്ത്യയില്‍ നിരത്തുകളിലെ ആദ്യ മൈക്രോ ഇലക്ട്രിക് കാറാണ് ഈസ്‌-ഇ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ഇതിനകംതന്നെ 6000 ബുക്കിങ്ങുകളാണ് പി.എം.വിയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 വാഹനങ്ങളായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രാരംഭവിലയില്‍ ലഭ്യമാക്കുകയെന്നാണ് വിവരം.

വലിപ്പത്തിലും ഡിസൈനിലുമെല്ലാം എം.ജി. മോട്ടോഴ്‌സ് പുറത്തിറക്കാനൊരുങ്ങുന്ന എയര്‍ ഇ.വിയുമായി വിദൂരസാമ്യമുള്ള മോഡലാണ് ഈസ്‌-ഇ. ചെറിയ ബോണറ്റ്, ഗ്രില്ലില്‍ ഉടനീളം നല്‍കിയിട്ടുള്ള ഡി.ആര്‍.എല്‍. ലൈറ്റ് സ്ട്രിപ്പ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന റൗണ്ട് ഹെഡ്‌ലാമ്പ്, 13 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, മാരുതിയുടെ റിറ്റ്‌സിനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലുള്ള പിന്‍ഭാഗം അതില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ലൈറ്റുകളും മറ്റുമാണ് ഈ വാഹനത്തെ കാഴ്ചയില്‍ മനോഹരമാക്കുന്നത്.

സാധാരണ കാറുകളിലെ ഉയര്‍ന്ന വകഭേദങ്ങളില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഈസ്‌-ഇയുടെ അകത്തളം ഒരുക്കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, യു.എസ്.ബി. ചാര്‍ജിങ്ങ് പോര്‍ട്ട്, റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ തുടങ്ങിയവയാണ് ഇതില്‍ ചിലത്. രണ്ട് പേര്‍ക്ക് സൗകര്യപ്രദമായ യാത്ര ചെയ്യാന്‍ സാധിക്കുന്ന മികച്ച സീറ്റിങ്ങ് സംവിധാനവും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

13 എച്ച്.പി. പവറും 50 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. വെറും അഞ്ച് സെക്കന്റില്‍ 40 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 70 കിലോ മീറ്ററാണ്. 47 വോള്‍ട്ട് ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഇതിലെ ഫീറ്റ് ഫ്രീ ഡ്രൈവിങ്ങ് മോഡിന്റെ സഹായത്തോടെ ആക്‌സിലറേറ്റര്‍ അമര്‍ത്താതെ തന്നെ 20 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം.

Content Highlights: India's cheapest electric vehicle PMV Eas-E launched, PMV Electric


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented