ലക്ട്രിക് വാഹന രംഗത്തെ അധികായരായ ടെസ്‌ല ഇന്ത്യന്‍ പ്രവേശനത്തിനുള്ള ശ്രമം ആരംഭിച്ചിട്ട് നാൾ കുറച്ചായി. എന്നാല്‍ ചില തടസങ്ങള്‍ കാരണം ഇതുവരെ അരങ്ങേറ്റം സാധിച്ചിട്ടില്ല. ഇതിനിടെ ടെസ്‌ല മോഡല്‍ എക്‌സ് മുംബൈ തുറമുഖത്തെത്തി. ഇന്ത്യയിലെ ആദ്യ ടെസ്‌ല കാര്‍ എന്ന ടാഗ് ലൈനോടെ ഈ മോഡല്‍ എക്‌സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്. ഒറ്റ ചാര്‍ജില്‍ 381 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന മോഡല്‍ എക്‌സിന്റെ ബേസ് വേരിയന്റായ 75D പതിപ്പാണ് ഇന്ത്യയിലെത്തെയിട്ടുള്ളത്. ടോപ് സ്‌പെക്ക് മോഡല്‍ എക്‌സില്‍ ഒരുതവണ ചാര്‍ജ് ചെയ്താല്‍ 474 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. 

Model X

വ്യക്തിഗത ആവശ്യത്തിനായി ഇറക്കുമതി വഴിയാണ് മോഡല്‍ എക്‌സ് മുംബൈയിലെത്തിയത്. ടെസ്‌ല നിരയിലെ മൂന്നാമത്തെ സമ്പൂര്‍ണ ഇലക്ട്രിക് കാറാണ് മോഡല്‍ എക്‌സ്. തലമുതിര്‍ന്ന മോഡല്‍ എസിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. മുന്നിലും പിന്നിലുമായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മോഡല്‍ എക്‌സിനെ നയിക്കുന്നത്. 75D ബേസ് വേരിയന്റിന് പുറമേ മറ്റു രണ്ടു പതിപ്പുകളും മോഡല്‍ എക്‌സിനുണ്ട്. 100 kWh ബാറ്ററി ശേഷിയുള്ള 100D പതിപ്പില്‍ ഒറ്റ ചാര്‍ജില്‍ 475 കിലോമീറ്റര്‍ പിന്നിടാം. ഇതിന് പുറമേ P100D എന്ന പെര്‍ഫോമെന്‍സ് പതിപ്പും മോഡല്‍ എക്‌സിനുണ്ട്. വെറും 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിനാകും. 

പെര്‍ഫോമെന്‍സ് പതിപ്പില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളും കൂടി ചേര്‍ന്ന് ആകെ 967 എന്‍എം ടോര്‍ക്ക് നല്‍കും. ടാക്‌സ് അടക്കം ഇവിടെക്കെത്തിയ ഈ മോഡല്‍ എക്‌സിന്റെ വില ഏകദേശം ഒരു കോടി രൂപ കടക്കും. 

Model X

Photo Courtesy; Automobili Ardent on Facebook