റെ നാളായി നിരത്തില്‍ നിന്ന് വിട്ടുനിന്ന ഹോണ്ടയുടെ സെഡാന്‍ മോഡല്‍ സിവിക് മടങ്ങിവരുന്നു. വാഹനപ്രേമികളുടെ ഇഷ്ടതോഴനായ സിവികിന്റെ പത്താം തലമുറ വാഹനമാണ് ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഹോണ്ട അടുത്ത വര്‍ഷം നിരത്തിലെത്തിക്കുന്നത്. 

സിവിക് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ 2018-ല്‍ നിരത്തിലെത്തിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരുന്നത്. ഇതില്‍ അമേസ് നിരത്തിലെത്തിക്കഴിഞ്ഞു. സിആര്‍-വി ഒക്ടോബറില്‍ അവതരിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍, സിവിക്കിന്റെ വരവ് മാത്രം 2019-ലേക്ക് നീളുകയായിരുന്നു.

Civic-3

കൂടുതല്‍ സ്പോര്‍ട്ടിയായാണ് സിവിക്കിന്റെ പത്താം തലമുറ എത്തുന്നത്. പിയാനോ ബ്ലാക്ക് ഗ്രിൽ, എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ മനോഹരമാക്കുമ്പോള്‍ പുതിയ ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്പര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവയാണ് പിന്‍ഭാഗത്തെ പ്രത്യേകത. 

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമായിരിക്കും സിവിക്കില്‍ നല്‍കുക. എന്നാല്‍, ഒടുവില്‍ പുറത്തിറങ്ങിയ സിവിക്കില്‍ നിന്ന് ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് സൂചന. 

Civic-2

1.8 ലിറ്റര്‍ ഐ-വിടെക്  പെട്രോള്‍, 1.6 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനുകളിലാണ് ഹോണ്ട സിവിക് പുറത്തിറക്കുന്നത്. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 154 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കുമേകും.1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര, സ്‌കോഡ ഒക്ടാവിയ എന്നീ സെഡാന്‍ മോഡലുകളുമയായാരിക്കും പുതിയ സിവിക് നിരത്തില്‍ ഏറ്റുമുട്ടുക.

Content Highlights: India-bound Honda Civic India launch in early 2019