അംബാസിഡര്‍, പ്രീമിയര്‍ പദ്മിനി, കോണ്ടസ തുടങ്ങിയ കാറുകള്‍ ഇന്ത്യയിലെ ജനങ്ങളുടെ നൊസ്റ്റാള്‍ജിയയാണ്. ഇവയുടെ മടങ്ങി വരവ് കാത്തിരിക്കുന്ന ആയിര കണക്കിന് വാഹനപ്രേമികള്‍ നമ്മുക്കുചുറ്റുണ്ട്. ഇത് മനസിലാക്കിയിട്ടോ എന്തോ ഏതാനും ചില കാറുകള്‍ മടങ്ങി വരാനുള്ള തയാറെടുപ്പിലാണ്. ഇതില്‍ പ്രമുഖന് അംബാസിഡറാണ്.
അംബാസിഡര്‍
ഹിന്ദുസ്ഥാന്‍ അംബാസിഡര്‍ ആയി നിരത്തൊഴിഞ്ഞ ഈ വാഹനം പ്യൂഷെ അംബാസിഡറായായിരിക്കും മടങ്ങിയെത്തുക. സി.കെ ബിര്‍ള ഗ്രൂപ്പില്‍ നിന്നും കമ്പനി ഏറ്റെടുത്ത പ്യൂഷെ അംബാസിഡറിന്റെ ജനപ്രീതി കണക്കിലെടുത്താണ് തിരിച്ചെത്തിക്കുന്നത്. എന്നാല്‍, പുത്തന്‍ ഭാവത്തില്‍ കൂടുതല്‍ സ്റ്റൈലിഷായാണ് പ്യൂഷെ അംബാസിഡറിനെ അണിയിച്ചൊരുക്കുന്നത്.
പ്യൂഷെ ചൈനയില്‍ ഇറക്കിയ 301 എന്ന മോഡലിന്റെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ അംബാസിഡര്‍ എത്തുന്നത്. പഴയ അംബാസിഡറിനോട് രൂപ സാമ്യമുള്ള ഈ വാഹനം 2020 ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മാരുതി സെന്‍
നിരത്തുകളില്‍ പല മോഡലുകളിലുള്ള കാറുകള്‍ എത്തിയതോടെ സെന്നിന്റെ ഡിമാന്റ് കുറയുകയായിരുന്നു. എന്നാല്‍, അടുത്ത കാലത്തായി സെന്നിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് നാട്ടിലെ യുവാക്കള്‍. അതുകൊണ്ട് തന്നെ സെന്നിന്റെ പേരില്‍ മറ്റൊരു വാഹനം എത്തിക്കുകയാണ് മാരുതി.
ഫ്യുച്ചര്‍ എസ് എന്ന് പേര് നല്‍കിയെത്തുന്ന വാഹനം സെന്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. രൂപത്തില്‍ മിനി എസ്യുവിയായി തോന്നുന്ന ഈ വാഹനം ഹാച്ച്ബാക്ക് ശ്രേണിയിലേക്കാണ് എത്തുന്നത്. 2010-ല്‍ നിരത്തൊഴിഞ്ഞ സെന്നിന്റെ പുനര്‍ജന്മമാണെന്നും വിലയിരുത്തലുണ്ട്.
ഹ്യുണ്ടായി സാന്‍ട്രോ
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് സാന്‍ട്രോ നിരത്തിലെത്തിക്കുന്നത്. സാന്‍ട്രോയുടെ വരവോടെ ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ കാര്‍ ഇതാകുമെന്നാണ് വിലയിരുത്തല്‍.
മിസ്തുബിഷി ലാന്‍സര്‍
എന്നാല്‍, ഔട്ട്ലാന്ഡറിന്റെ വരവോടെ പുതുജീവന്‍ കൈവരിച്ച മിസ്തുബിഷി സെഡാനായി നിരത്തുവിട്ട ലാന്‍സറിനെ ക്രോസ്ഓവറാക്കി വീണ്ടും എത്തിക്കുകയാണ്. പുത്തന്‍ രൂപത്തിലെത്തുന്ന ലാന്‍സര്‍ 2020-ല്‍ നിരത്തുകളിലെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..