ഹണി സിങ്ങ് | Photo: Facebook/Honey Singh
അതിവേഗം ഒരു ബ്രാന്റായി വളര്‍ന്ന പേരാണ് യോ യോ ഹണി സിങ്ങ് എന്നത്. വേദികളെ ഇളക്കി മറിച്ചും സിനിമകളില്‍ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ജീവന് നല്‍കിയും ശ്രദ്ധ നേടിയ താരമാണ് അദ്ദേഹം. സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ക്കൊപ്പം സൂപ്പര്‍ കാറുകളെ അതിയായി സ്നേഹിച്ചിരുന്ന കാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഈ ഗായകന്. തന്റെ പുതിയ ഗാനമായ യേ രേയുടെ പ്രചരണത്തിന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വാഹന പ്രേമം വെളിപ്പെടുത്തിയത്.
താന്‍ ഏറെ മോഹിച്ച് വാങ്ങിയ കാറിന് ഇഷ്ടനമ്പറിനായി ലക്ഷങ്ങള്‍ പൊടിച്ചതാണ് അദ്ദേഹം പ്രധാനമായി പറഞ്ഞത്. ഔഡിയുടെ ആര്8 എന്ന വാഹനം സ്വന്തമാക്കിയതോടെ കാറിന്റെ പേരിന് ഇണങ്ങുന്ന നമ്പറിനായി 28 ലക്ഷം രൂപയാണ് താന്‍ ചെലവാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. R8-ല്‍ അവസാനിക്കുന്ന നമ്പറിനായാണ് അദ്ദേഹം ലക്ഷങ്ങള്‍ പൊട്ടിച്ചത്. മഹാരാഷ്ട്രയില്‍ നിന്നാണ് ആര്8 എന്ന നമ്പര്‍ ആ വാഹനത്തിന് ലഭിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ അറിയിച്ചു.
എന്നാല്‍, ഇപ്പോള്‍ താന്‍ ഒരു വാഹനപ്രേമി ഒന്നുമല്ലെന്നും അദ്ദേഹം പറയുന്നു. അസുഖം വന്നതോടെ എല്ലാ കാറുകളും വിറ്റൊഴിവാക്കുകയായിരുന്നു. ആ കാറുകള്‍ ഒന്നും എനിക്ക് ഇനി ഡ്രൈവ് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഞാന്‍ ഇപ്പോള്‍ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാറുമില്ല. മാത്രവുമല്ല, പണ്ട് കാറുകളോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും എനിക്ക് ഇപ്പോള്‍ അവയോട് തോന്നുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തനിക്ക് ബൈ പോളാര്‍ ഡിസോഡര്‍ ഉണ്ടെന്ന് മുമ്പ് ഹണി സിങ്ങ് വെളിപ്പെടുത്തിയിരുന്നു. റോ സ്റ്റാറിന്റെ സെറ്റില്‍ വെച്ചാണ് അദ്ദേഹം ആദ്യമായി മാനസിക പ്രശ്നങ്ങളുടെ ലക്ഷങ്ങള്‍ കാണിച്ച് തുടങ്ങുന്നത്. തനിക്ക് മസ്തിഷ്കത്തിന് എന്തോ തകരാര്‍ ഉണ്ടെന്ന് പിന്നീട് തിരിച്ചറിയുകായിരുന്നു. എന്നാല്‍, നിരവധി എഗ്രിമെന്റുകള്‍ ഉള്ളതിനാല്‍ കരിയറില്‍ നിന്ന് അവധിയെടുത്താന് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു മറ്റുള്ളവരുടെ പക്ഷം. നീണ്ട അഞ്ച് വര്‍ഷം കൊണ്ടാണ് എന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും അദ്ദേഹം പറയുന്നു.
Content Highlights: I spend rs 28 lakh rupees to get fancy number for my luxury car says Honey Singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..