പിന്‍സീറ്റില്‍ യാത്ര ചെയ്താലും സീറ്റ് ബെല്‍റ്റ് ധരിക്കും; പുതിയ പ്രതിജ്ഞയുമായി ആനന്ദ് മഹീന്ദ്ര


സൈറസ് മിസ്ത്രി അപകടസമയം പിന്‍സീറ്റിലായിരുന്നെന്നും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ആനന്ദ് മഹീന്ദ്രയുടെ പുതിയ തീരുമാനം.

ആനന്ദ് മഹീന്ദ്ര | Photo: ANI

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരിച്ചത്. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന അദ്ദേഹം ഉള്‍പ്പെടെ രണ്ടു പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ പുത്തന്‍ തീരുമാനം സ്വീകരിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര.

'കാറിലിരിക്കുമ്പോഴെല്ലാം, അത് പിന്‍സീറ്റിലിരിക്കുമ്പോഴാണെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു. കൂടാതെ ആ പ്രതിജ്ഞയെടുക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. നമ്മള്‍ എല്ലാവരും നമ്മുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു.' - ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ വ്യക്തമാക്കി. സൈറസ് മിസ്ത്രി അപകടസമയം വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നെന്നും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആനന്ദ് മഹീന്ദ്രയുടെ പുതിയ തീരുമാനം.

സൈറസ് മിസ്ത്രിയുടെ സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും സൂചനയുണ്ട്. കാര്‍ ഒന്‍പതു മിനിറ്റില്‍ 20 കിലോ മീറ്റര്‍ മറികടന്നിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. അപകടസമയത്ത് 135 കിലോ മീറ്റര്‍വരെ വേഗത്തിലായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് മിസ്ത്രിയുടെ മരണം വിരല്‍ചൂണ്ടുന്നത്.

ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് ശരീരത്തിന് കനത്ത ആഘാതമേല്‍ക്കുന്നത്. ഇത് തടയാനാണ് സീറ്റ്‌ ബെല്‍റ്റ്. സീറ്റ്‌ ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ല. വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് തുറക്കും. വന്‍ശക്തിയോടെയായിരിക്കും എയര്‍ബാഗുകള്‍ വിരിയുക.

സീറ്റ്‌ ബെല്‍റ്റ് ധരിച്ചാല്‍ യാത്രക്കാരന്റെ മുന്നോട്ടായല്‍ കുറയും. തലയിടിക്കാതെ എയര്‍ബാഗ് വിരിയുകയും ചെയ്യും. സെന്‍സറുകളുടെ പ്രവര്‍ത്തനമാണിതിന് പിന്നില്‍. പിന്നിലെ യാത്രക്കാരും സീറ്റ്‌ ബെല്‍റ്റ് നിര്‍ബന്ധമായും ഇടണം. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ പിന്നിലെ സീറ്റ്‌ ബെല്‍റ്റിടാത്ത യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുപോകാനും സാധ്യതയുണ്ട്. ആഘാതത്തില്‍ പരിക്കും കൂടുതലായിരിക്കും. ആഡംബരവാഹനങ്ങളിലുള്ള വശങ്ങളിലെ എയര്‍ബാഗുകളും ആഘാതം കുറയ്ക്കും.

Content Highlights: I resolve to always wear my seat belt even when in the rear seat of the car-Anand Mahindra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented