ക്രെറ്റയുടെ ഏഴ് സീറ്ററും കൂടെയൊരു എംപിവിയും; 2021-ല്‍ ഹ്യുണ്ടായി എത്തിക്കുന്ന അതിഥികള്‍


സെല്‍റ്റോസിനും വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്.

Image Courtesy: India Car News

ഹ്യുണ്ടായി നിലവില്‍ ഇന്ത്യയിലെത്തിച്ചിട്ടുള്ള വാഹനങ്ങളുടെ മുഖം മിനുക്കലിനാണ് 2020-ല്‍ പ്രധാന്യം നല്‍കുന്നത്. ഇപ്പോള്‍ നിരത്തിലെത്തിയ ക്രെറ്റ, വെര്‍ണ മോഡലുകളും വരവിനൊരുങ്ങിയിരിക്കുന്ന ടൂസോണ്‍, ഐ20 വാഹനങ്ങളും ഇതിന്റെ ഭാഗമാകും. എന്നാല്‍, 2021-ല്‍ വാഹനനിര വിപുലമാക്കുന്നതിനുള്ള മോഡലുകളായിരിക്കും ഹ്യുണ്ടായി നിരത്തിലെത്തിക്കുക.

ഇതിന്റെ ഭാഗമായി രണ്ട് സെവന്‍ സീറ്റര്‍ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഈ ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കള്‍. ഇതില്‍ ഒന്ന് ക്രെറ്റയുടെ ഏഴ് സീറ്റര്‍ മോഡലായിരിക്കും. ഈ വാഹനം 2020-ന്റെ അവസാനമോ 2021 ആദ്യത്തോടെയോ നിരത്തുകളിലെത്തുമെന്നാണ് സൂചന. രണ്ടാമത്തേത് ഒരു എംപിവിയായിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കാഴ്ചയില്‍ ഇപ്പോള്‍ ഇന്ത്യയിലെത്തിയ ക്രെറ്റയ്ക്ക് സമാനമായിരിക്കും ഏഴ് സീറ്റര്‍ മോഡലും. എന്നാല്‍, സീറ്റുകളുടെ എണ്ണം കൂടുന്നതിനാല്‍ തന്നെ വീല്‍ബേസ് അല്‍പ്പം ഉയര്‍ത്തുന്നുണ്ട്. ആറ്, ഏഴ് സീറ്റുകളില്‍ ക്രെറ്റ എത്തിയേക്കും. ആറ് സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ ബഞ്ച് സീറ്റുകളുമായിരിക്കും നല്‍കുക.

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. ഈ വാഹനം മഹീന്ദ്ര എക്‌സ്‌യുവി 500, എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ് എന്നീ മോഡലുകളുമായായിരിക്കും ഏറ്റുമുട്ടുക.

രണ്ടാമത്തെ വാഹനം ഏഴ് സീറ്റര്‍ എംപിവിയായിരിക്കും. ഈ വാഹനം ഹ്യുണ്ടായിയുടെ ജന്മനാടായ ദക്ഷിണ കൊറിയയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. 2021-ല്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങിയ എംപിവികളുമായായിരിക്കും ഇന്ത്യയില്‍ മത്സരിക്കുക.

നിലവില്‍ ഇന്ത്യയിലുള്ള ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനങ്ങളിലും പ്രവര്‍ത്തിക്കുക. പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനങ്ങളില്‍ നല്‍കും.

Source: India Car News

Content Highlights: Hyundai Will Launch Sevan Seater Model Creta, An MPV In Next Year

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented