നിരത്തിലെത്തിയത് മുതല്‍ ഇന്നോളം ടോപ്പ് സെല്ലിങ്ങ് പട്ടികയില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ള വാഹനമാണ് ഹ്യുണ്ടായിയുടെ സബ് കോംപാക്ട് എസ്യുവിയായ വെന്യു. ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതോടെ ഇതിലെ ഡീസല്‍ എന്ജിന് കൂടുതല്‍ കരുത്താര്‍ജിക്കുന്നു. മുമ്പുണ്ടായിരുന്ന 1.4 ലിറ്റര്‍ ഡീസല്‍ എന്ജിന് പകരം 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ വെന്യുവില്‍ നല്‍കുക.
പുതിയ കരുത്തുമായെത്തുന്ന വെന്യുവിനായുള്ള ബുക്കിങ്ങ് ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളില്‍ തുടങ്ങിയെന്ന് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്തു. 21,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. എന്നാല്‍, ഈ വാഹനം ഉപയോക്താക്കള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
വെന്യുവില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് നല്‍കുന്നതോടെ വിലയിലും അല്‍പ്പം വര്‍ധനവുണ്ടാക്കുന്നുണ്ട്. ബിഎസ്-4 മോഡലിനെക്കാള്‍ 30,000 രൂപ മുതല്‍ 51,000 രൂപ വരെയാണ് കൂടുന്നത്. 8.09 ലക്ഷം രൂപ മുതല്‍ 11.49 ലക്ഷം രൂപ വരെയാണ് ഡീസല്‍ വെന്യുവിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവലും ഓട്ടോമാറ്റികും ഈ എന്ജിന് ട്രാന്സ്മിഷന് ഒരുക്കുന്നുണ്ട്. കിയ സെല്‍റ്റോസില്‍ പ്രവര്‍ത്തിക്കുന്ന ഡീസല്‍ എന്ജിന് തന്നെയാണ് വെന്യുവിലും പ്രവര്‍ത്തിക്കുന്നത്. നിരത്തിലെത്താനൊരുങ്ങുന്ന ക്രെറ്റയ്ക്കും ഈ എന്ജിന് കരുത്തേകുന്നുണ്ടെന്നാണ് വിവരം.
Content Highlights: Hyundai Venue Is Equipped With 1.5 Litter Diesel Engine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..