ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്യുവി വെന്യുവിന്റെ വരവ് പ്രഖ്യാപിച്ച് കഴിഞ്ഞു. ന്യൂയോര്‍ക്ക് ഓട്ടോഷോയിലൂടെ ആഗോളതലത്തില്‍ ഏപ്രില്‍ 17-ന് എത്തുന്ന ഈ വാഹനം മേയ് 21-ന് ഇന്ത്യന്‍ നിരത്തുകളിലും സാന്നിധ്യമറിയിക്കും.
ഹ്യുണ്ടായി വെന്യുവിനെ നേരിടാന്‍ എതിരാളികളുടെ ഒരു വലിയ പട തന്നെയാണ് കാത്തിരിക്കുന്നത്. മാരുതി ബ്രെസ്സ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട്, മഹീന്ദ്ര എക്സ്യുവി 300 എന്നീ വാഹനങ്ങളോടാണ് വെന്യു മത്സരിക്കുന്നത്.
ഹ്യുണ്ടായിയുടെ സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 എന്നീ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുക്കിയിരിക്കുന്നത്. ക്രെറ്റയുമായി സാമ്യമുള്ള ബോക്സ് ഡിസൈനാണ് വെന്യുവിനുള്ളത്. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിച്ചിരിക്കുന്നത്.
ഐ20-യിലെയും ക്രെറ്റയിലെയും നല്‍കിയിരിക്കുന്നതിനോട് സാമ്യമുള്ള ഡാഷ്ബോര്‍ഡാണ് ഇതിലും ഒരുക്കിയിരിക്കുന്നത്. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു.
സുരക്ഷയുടെ കാര്യത്തില്‍ ഹ്യുണ്ടായി യാതൊരു വിട്ടുവീഴ്ച്ചയും വരുത്താറില്ല. അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ഇതിലുണ്ട്.
ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളെ സംബന്ധിച്ചും പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് പുതിയ സൂചന.
Content Highlights: Hyundai Venue compact SUV Launch Date Out
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..