ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്‌യുവി വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചു


ഏപ്രില്‍ 17-ന് ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ പുറത്തിറക്കുന്ന ഈ വാഹനം മേയ് പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

ന്ത്യയിലെ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന കുഞ്ഞന്‍ എസ്‌യുവിയായ ഹ്യുണ്ടായിയുടെ വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചതായി സൂചന. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ് സ്വീകരിക്കുന്നതെന്നാണ് വിവരം.

ഏപ്രില്‍ 17-ന് ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ പുറത്തിറക്കുന്ന ഈ വാഹനം മേയ് പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കടുത്ത മത്സരം നടക്കുന്ന ശ്രേണിയിലെത്തുന്നതിനാല്‍ തന്നെ മികച്ച സൗകര്യങ്ങളാണ് ഇതിലുള്ളത്.

33 പുതിയ സവിശേഷതകള്‍ അടങ്ങിയ ബ്ലൂലിങ്ക് സംവിധാനമാണ് ഇതില്‍ പ്രധാനം. സുരക്ഷിതത്വം, സൗകര്യം, വെഹിക്കിള്‍ മാനേജ്മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങി ഇതിലെ 10 സേവനങ്ങള്‍ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഹ്യുണ്ടായിയുടെ സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 എന്നീ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ വാഹനത്തിലുണ്ട്.

ക്രെറ്റയുമായി സാമ്യമുള്ള ബോക്സ് ഡിസൈനാണ് വെന്യുവിനുള്ളത്. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്ലൈറ്റ്, അലുമിനിയം ഫിനിഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിച്ചിരിക്കുന്നത്.

ഐ20-യിലെയും ക്രെറ്റയിലെയും നല്‍കിയിരിക്കുന്നതിനോട് സാമ്യമുള്ള ഡാഷ്ബോര്‍ഡാണ് ഇതിലും ഒരുക്കിയിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു.

ഹ്യുണ്ടായി വെന്യുവിനെ നേരിടാന്‍ എതിരാളികളുടെ ഒരു വലിയ നിര തന്നെയാണ് കാത്തിരിക്കുന്നത്. മാരുതി ബ്രെസ്സ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട്, മഹീന്ദ്ര എക്സ്യുവി 300 എന്നീ വാഹനങ്ങളോടാണ് വെന്യു മത്സരിക്കുന്നത്.

Content Highlights: Hyundai Venue bookings open at dealer level

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented