ഹ്യുണ്ടായ് അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തിച്ച പുതിയ സബ്കോംപാക്ട് എസ്.യു.വി മോഡലായ വെന്യുവിനുള്ള ബുക്കിങ് 45,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. മേയ് മൂന്ന് മുതലാണ് വെന്യുവിനുളള ബുക്കിങ് ഹ്യുണ്ടായ് സ്വീകരിച്ചു തുടങ്ങിയത്. ഇതുവരെ ബുക്ക് ചെയ്തവരില്‍ 55 ശതമാനം ഉപഭോക്താക്കളും ബ്ലൂലിങ്ക് സാങ്കേതികത അടങ്ങിയ ഉയര്‍ന്ന വെന്യു വേരിയന്റാണ് തിരഞ്ഞെടുത്തതെന്നും കമ്പനി വ്യക്തമാക്കി.
നിരവധി സെഗ്മന്റ് ഫസ്റ്റ് ഫീച്ചേഴ്സിനൊപ്പം ക്രേറ്റ എസ്.യു.വിയുമായി ഏറെ സാമ്യമുള്ള സ്പോര്‍ട്ടി രൂപമാണ് വെന്യുവിന് തുണയായതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മുന്‍പന്തിയിലുള്ള മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര എക്സ്.യു.വി 300 എന്നിവയോട് മത്സരിച്ചാണ് ഇതിനോടകം വെന്യു മികച്ച ജനപ്രീതി നേടിയെടുത്തത്.
118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും നല്കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കും പകരുന്ന 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് വെന്യുവിന് കരുത്തേകുന്നത്. 6.50 ലക്ഷം രൂപ മുതല്‍ 11.10 ലക്ഷം വരെയാണ് വെന്യുവിന്റെ എക്സ്ഷോറൂം വില.
Content Highlights; Hyundai Venue booking cross 45000 units, Hyundai Venue, subcompact svu Hyundai Venue, Venue bookings
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..